ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉദ്ധംപൂരിലെ രാംനഗറിലും കിഷ്ത്വാറിലെ ഛത്രോയിലുമാണ് ഒരേസമയം ഏറ്റുമുട്ടൽ നടക്കുന്നത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ തിരച്ചിൽനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു. കുറഞ്ഞത് രണ്ടോ മൂന്നോ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് ഉദ്ധംപൂർ-റിയാസി റേഞ്ച് ഡിഐജി റയീസ് മുഹമ്മദ് ഭട്ട് പറഞ്ഞു. രാംനഗറിലെ മാർട്ട ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു.