ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി പ്രവേശിക്കാനുള്ള പ്രായപരിധി ഇളവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. 2007 മുതലുള്ള ഉത്തരവാണ് പിന്‍വലിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.
‘2002ലെ ഗുജറാത്ത് കലാപത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാരാ മിലിട്ടറി സേനകള്‍, ഐ.ആര് ബറ്റാലിയനുകള്‍, സംസ്ഥാന പൊലീസ് സേനകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലെ നിയമനങ്ങളില്‍ നല്‍കിയിരുന്ന മുന്‍ഗണന പിന്‍വലിച്ചിരിക്കുന്നു,’ കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്.
മാര്‍ച്ച് 28ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2007 ജനുവരിയില്‍ യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ നടപ്പിലാക്കിയ ഇളവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഉത്തരവ് പിന്‍വലിച്ചതില്‍ കൃത്യമായ വിശദീകരണം കേന്ദ്രം നല്‍കിയിട്ടില്ല.