ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു സീരിയലാണ് പവിത്രം എന്ന സീരിയൽ ഏഷ്യാനെറ്റ് നിലവിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സീരിയലും ഇതുതന്നെയാണ്. വിക്രം വേദ എന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ഒരു സീരിയൽ നടക്കുന്നത്. വിക്രം എന്ന കഥാപാത്രത്തെ ഈ സീരിയലിൽ അവതരിപ്പിക്കുന്നത് ശ്രീകാന്ത് എന്ന നാടക നടനാണ് വേദ എന്ന കഥാപാത്രമായി വരുന്നത് കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ സുരഭിയാണ്.
ഈ സീരിയലിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഏറ്റവും അടുത്ത് വന്ന അഭിമുഖത്തിൽ ഇരുവരും പറയുന്നത് അവതാരികയായ രമ്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തെക്കുറിച്ച് ഇവർ സംസാരിക്കുന്നത്. സീരിയലിലെ അമ്മായിയമ്മയെ പോലെ തന്നെ തന്റെ അമ്മായിയമ്മയും വളരെ കൂളാണ് എന്നാണ് സുരഭി പറയുന്നത്
ഞാനും എന്റെ അമ്മായിയമ്മയും കൂടി ഹസ്ബന്റിനെ കളിയാക്കാറുണ്ട് എന്റെ അമ്മായിയമ്മ വളരെ കൂൾ ആയി ഇടപെടുന്ന ആളാണ് അല്ലാതെ ഞങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ എന്തിനു പോകുന്നു എന്നൊക്കെ ചോദിച്ചു കുശുമ്പ് കുത്തുന്ന ആൾ ഒന്നുമല്ല അവരവരുടെ ജീവിതം ജീവിക്കട്ടെ നമ്മൾ നമ്മുടെ ജീവിതം ജീവിക്കണം എന്ന രീതിയിൽ ചിന്തിക്കുന്ന വ്യക്തിയാണ് സീരിയലിലെ അമ്മായിയമ്മയെ പോലെ തന്നെയാണ് പിന്നെ ഈ സീരിയലിന്റെ കഥ എഴുതുന്ന ആൾക്ക് സ്ത്രീകഥാപാത്രങ്ങൾ വളരെ ശക്തമായ രീതിയിൽ ഉള്ളതായിരിക്കണം എന്ന് നിർബന്ധമുണ്ട് അതുകൊണ്ട് അദ്ദേഹം വളരെ നല്ല രീതിയിലാണ് ഇത്തരം കഥാപാത്രങ്ങളെ കുറിച്ച് എഴുതുന്നത് എന്നും സുരഭി വ്യക്തമാക്കുന്നുണ്ട്.