ഷാർജ : ഷാർജയിലും അൽ അയിനിലും വ്യവസായ മേഖലകളിൽ തീപിടുത്തം നടന്നിരിക്കുകയാണെന്ന് വാർത്തയാണ് ഇപ്പോൾ വിദേശത്തുനിന്നും പുറത്തുവരുന്നത് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 15ലെ ഒരു പഴം പച്ചക്കറി വേറെ ഹൗസിലാണ് ഇപ്പോൾ തീപിടിത്തം ഉണ്ടായിരിക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നു ഈ സംഭവത്തിൽ ആർക്കും പരിക്കുകൾ ഒന്നും ഉണ്ടായിട്ടില്ല വലിയ നാശനഷ്ടം ഉണ്ടായി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
തീപിടുത്തം നിയന്ത്രണ വിധേയമാക്കി എന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി അറിയിക്കുകയും ചെയ്തിരുന്നു തീപിടുത്തത്തെ തുടർന്ന് ഒരു മുൻകരുതൽ ഉണ്ടായിരുന്നു എന്നും അതിന്റെ ഭാഗമായി സമീപപ്രദേശങ്ങളിൽ ഉണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചിരുന്നു എന്നുമാണ് അഗ്നിശമന സേനാംഗങ്ങൾ അറിയിക്കുന്നത് വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ ആയിരുന്നു തീപിടുത്തം നിയന്ത്രണവിധേയമാക്കിയത് ഞായറാഴ്ച വൈകുന്നേരം ആണ് ഒരു കടയിൽ ആദ്യമായി തീപിടുത്തം ഉണ്ടാകുന്നത് തുടർന്നാണ് തീപിടുത്തം ശക്തി പ്രാപിക്കുന്നത് ഇതിന്റെ കാരണം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല