ചെമ്മീന്‍ വൃത്തിയാക്കി എടുത്തത് – ½ കിലോ
ചെറിയ ഉള്ളി വട്ടത്തില്‍ രണ്ടായി മുറിച്ചത് – ½ കപ്പ്
പച്ചമുളക് നീളത്തില്‍ കീറിയത് – 4 എണ്ണം
മാങ്ങ ചെറിയ കഷണങ്ങളാക്കിയത് – 1 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് – 1 ½ കപ്പ്
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടേബിള്‍ സ്പൂണ്‍
ഉലുവാ – ¼ ടേബിള്‍ സ്പൂണ്‍
കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്
അടുപ്പത്ത് മൂടുപരന്ന ഒരു പാത്രം (മണ്‍ചട്ടിയാണ് ഉത്തമം) ഇതില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട്ട് മൂപ്പിക്കുക. ഇതില്‍ ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇട്ട് വഴറ്റുക. ഇതില്‍ മഞ്ഞള്‍പൊടി, മുളകുപൊടി ഇട്ട് വഴറ്റുക. ഇതേ സമയം തേങ്ങ നല്ലപോലെ അരച്ചു വയ്ക്കണം. വൃത്തിയാക്കിയ ചെമ്മീന്‍ കഷണങ്ങള്‍ മാങ്ങ ഇവ വഴറ്റിയതിലേയ്ക്ക് ഇടുക. കുറച്ച് വെള്ളം ഉപ്പ് ഇവ ചേര്‍ത്ത് മൂടി വേവിയ്ക്കുക. ചാറ് ഒരു വിധം വറ്റിവരുമ്പോള്‍ അരച്ച് തേങ്ങകൂട്ട് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ചട്ടിയിലേക്കു ഒഴിയ്ക്കുക. കറി നല്ലപോലെ തിളക്കുമ്പോള്‍ ഉപ്പ് ആവശ്യത്തിനു ചേര്ത്ക്കുക. കുറച്ച് കറിവേപ്പില, വെളിച്ചെണ്ണയും ചേര്‍ത്ത് അടുപ്പത്തു നിന്നും വാങ്ങുക. സ്വാദിഷ്ടമായ ചെമ്മീന്‍ കറി തയ്യാര്‍.