ഒരു ഹോട്ടലിലെ തിരക്ക് കണ്ടാൽ നമുക്ക് അറിയാം അവിടത്തെ തിരക്കിന് കാരണം ഭക്ഷണത്തിൻ്റെ രുചി തന്നെയാണ് എന്ന്. കോഴിക്കോട് വരുന്നവർ തീർച്ചയായും ഇവിടെ ഒന്ന് കയറി നോക്കണം, മറ്റെവിടെയുമല്ല കാരപറമ്പുള്ള മജീദ്ക്കൻ്റെ തട്ടുകടയിൽ തന്നെ.. ഇവിടെ ഒരുപാട് തരം ഭക്ഷണങ്ങൾ ഉണ്ട്.. പൂട്ടുണ്ട്, പൊറോട്ടയുണ്ട്, നെയ്പത്തൽ ഉണ്ട്, ചപ്പാത്തിയുണ്ട്, നൈസ് പത്തിരിയുണ്ട് അങ്ങനെ ഒരുപാട് ഐറ്റംസ്. കൂടാതെ ബീഫ് കറി, ചിക്കൻ കറി, നെയ്യ്ചോറ്, ബിരിയാണി, ഇതും കൂടാതെ ഫ്രൈ ഐറ്റംസ് വേറെയും..
80 രൂപയുടെ കോംബോ ഭക്ഷങ്ങളും ഉണ്ട്. നെയ്യ്ചോറ് ബീഫ് കറിയും 80 രൂപ. കൂടാതെ മറ്റ് കോംബോകളും ഉണ്ട്. ചിക്കൻ ബിരിയാണിയുടെ വില 100 രൂപയാണ്. ഇതൊന്നും കൂടാതെ ഒരുപാട് സ്നാക്ക്സ് ഐറ്റ്സും ഉണ്ട്.
നല്ല നെയ്യപ്പത്തൽ എടുത്ത് അതൊന്ന് മുറിച്ച് നല്ല ബീഫ് റോസ്റ്റിൽ മുക്കി അങ്ങ് കഴിക്കണം… ഹംമ്പോ കിടിലൻ സ്വാദാണ്. ബീഫ് റോസ്റ്റ് നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്നതുപോലെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒത്തിരി മസാലകൾ ചേർത്ത് ബീഫിൻ്റെ രുചി നശിപ്പിച്ചിട്ടില്ല. വീട്ടിൽ ഉണ്ടാക്കുന്ന അതേ സ്വദിൽ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ചായ വേണമെങ്കിൽ ചയയുണ്ട്. കൂടാതെ ബോട്ടിൾഡ് ജ്യൂസുകളും ഉണ്ട്.
ഇവിടെ അന്യായ തിരക്ക് തന്നെയാണ്. തിരക്ക് ഭക്ഷണത്തിൻ്റെ സ്വാദ് കൊണ്ട് തന്നെയാണ്. ഇവർ വീട്ടിൽ തന്നെ പാചകം ചെയ്ത് ഇവിടെ വന്ന് പലതും ചൂടാക്കി കൊടുക്കുകയാണ്. എങ്കിലും രുചിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല. മജീദ്ക്കാന്റെ ചായക്കട സോഷ്യൽ മീഡിയയിൽ പ്രശസ്തമാണ്. സാധാരണക്കാർക്ക് ഉപയോഗപ്രദമാകുന്ന കോംബോ ഓഫറുകൾ ഉണ്ട്.
വിലാസം: മജീദ്സ് ടീ സ്റ്റാൾ 7QPJ+7XF, ബിലാത്തിക്കുളം, കോഴിക്കോട്, കേരളം 673006, കേരളം