ഓണ്‍ലൈന്‍ പിഡിഎഫ് കണ്‍വേര്‍ട്ടറുകള്‍ ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നതായി റിപ്പോർട്ട്. മാല്‍വെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഈ ഓണ്‍ലൈന്‍ ഫയല്‍ കണ്‍വേര്‍ട്ടര്‍ സേവനങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിദഗ്ധ ഏജൻസികൾ പറയുന്നു. നമ്മുടെ വിവരങ്ങൾ എളുപ്പത്തിൽ അക്സസ് ചെയ്യുവാനും ഗാഡ്ജറ്റിൽ വൈറസ് കയറാനും ഹൈ റിസ്ക്കാണ് ഫയൽ കൺവേർട്ടർ ഒരുക്കുന്നു.
പിഡിഎഫ് കാന്‍ഡി.കോം എന്ന ഓണ്‍ലൈന്‍ പിഡിഎഫ് റ്റു ഡോക്സ് കണ്‍വെര്‍ട്ടര്‍ വെബ്സൈറ്റിന്റെ വ്യാജ പതിപ്പുണ്ടാക്കി സങ്കീര്‍ണ്ണമായ സൈബര്‍ അക്രമണം നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് കണ്ടെത്തിയിട്ടുണ്ട്. വെബ്സൈറ്റിന്റെ ലോഗോ ഉള്‍പ്പടെയുള്ള ഇന്റര്‍ഫേസില്‍ മാറ്റം വരുത്തി യഥാര്‍ഥ വെബ്സൈറ്റുകളായ കാന്‍ഡി എ്കസ് പിഡിഎഫ്. കോം, കാന്‍ഡി കണ്‍വേര്‍ട്ടര്‍ പിഡിഎഫ്.കോം തുടങ്ങിയവയോട് സാദ്യശ്യമുള്ള ഡൊമൈനുകളും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
ഇത്തരം വ്യാജ വെബ്സൈറ്റില്‍ വേഡ് ഫയല്‍ ആയി കണ്‍വേര്‍ട്ട് ചെയ്യാന്‍ പിഡിഎഫ് ഫയല്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. വിശ്വാസ്യത ഉറപ്പിക്കാനായി ഒരു ആനിമേറ്റഡ് ലോഡിങ് ഗ്രാഫിക്സും പ്രദര്‍ശിപ്പിക്കും. ഒപ്പം Captcha വേരിഫിക്കേഷനും ആവശ്യപ്പെടും. പിന്നാലെയുള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടരുമ്പോള് അഡോബിസിപ് (adobe.zip)എന്ന ഫയല്‍ സിസ്റ്റത്തില്‍ ഡൗണ്‍ലോഡ് ചെയ്യും ഇതില്‍ വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന സെക് ടോപ് റാറ്റ് (sectopRAT) വിഭാഗത്തില്‍പ്പെടുന്ന മാല്‍വെയറും ഉണ്ടാവും.
2019 മുതല്‍ ഈ ട്രോജന്‍ ആക്രമണം നിലവിലുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രൗസറിലെ പാസ്വേഡുകള് ഉള്‍പ്പടെ മോഷ്ടിക്കാന്‍ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ടുതന്നെ ഇനിമുതല്‍ ഫയല്‍ കണ്‍വേര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ യഥാര്‍ഥ വെബ്സൈറ്റുകള്‍ തന്നെയെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു.
content highlight: Online PDF Converter