ഉത്തർപ്രദേശിലെ റാംപൂരിൽ നിന്നുള്ള 11 വയസ്സുള്ള ബധിരയും മൂകയുമായ ദളിത് പെൺകുട്ടിയെ അജ്ഞാതരായ പ്രതികൾ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ കണ്ടെത്തി.
സമീപകാലത്തെ തന്നെ ഏറ്റവും ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങളിലൊന്നാണ് ഇതെന്ന് പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടർ വെളിപ്പെടുത്തി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് പൊള്ളലേറ്റതിന്റെയും കടിയേറ്റതിന്റെയും പാടുകൾ കണ്ടെത്തിയതായും ഡോക്ടർ പറഞ്ഞു.
നിലവിൽ പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും അയാൾക്കെതിരെ ചോദ്യം ചെയ്യൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.