ഷൈന്‍ടോം ചാക്കോയ്ക്കെതിരേ നടി വിന്‍സി അലോഷ്യസ് നല്കിയ പരാതിയില്‍ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പ്രതികരിക്കുമ്പോള്‍ അതിനെതിരേ തിരിഞ്ഞിരിക്കുകയാണ് പ്രേക്ഷകര്‍. മാധ്യമങ്ങളിലൂടെ പ്രതികരിച്ച സജി നന്ത്യാട്ടിന്റെ സത്യസന്ധമായ നടപടി ഉണ്ടാകുമെന്ന വീമ്പിളക്കലിനു മറുപടിയായി ഒരു പ്രേക്ഷകന്റെ സോഷ്യല്‍ മീഡിയയിലെ കമന്റ് പീഡന കേസില്‍ പെട്ടവര്‍ക്കെതിരേ നടപടി എടുക്കൂ എന്നാണ്. ആദ്യം നീയൊക്കെ താങ്ങി നിര്‍ത്തിയ ദിലീപ്, സിദ്ധിഖ്, മുകേഷ് എന്നിവര്‍ക്കെതിരേ പീഡന കേസില്‍ നടപടി എടുത്തു കാണിക്കൂ.
അതിന് നട്ടെല്ലുണ്ടോ എന്നുമാണ് ചോദ്യങ്ങള്‍. എന്നാല്‍, വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ കടുത്ത നടപടി തന്നെ എടുക്കുമെന്നാണ് സജി നന്താട്ട് പറയുന്നത്. വരുന്ന തിങ്കളാഴ്ച മോണിറ്റിംഗ് കമ്മിറ്റി ചേരുന്നുണ്ട്. വിന്‍സിയുടെ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ വന്നപ്പോഴാണ് പൊതുസമൂഹം ഈ വിഷയം അറിയുന്നത്. അതിനു ശേഷം ഒമ്പതു തവണ വിന്‍സിയെ വിളിച്ചു. ഐ.സിയെ കുറിച്ച് വിന്‍സിക്ക് ഒരു പരാതിയുമില്ല. ഐ.സി കൂടെ നിന്നു. അതിന്റെ ക്രൂവും കൂടെനിന്നു. അതിനു ശേഷമാണ് പരാതി ഫിലിംചേമ്പറിന്റെ മോണറ്റിംഗ് കമ്മിറ്റിക്ക് ലഭിക്കുന്നത്.
ഇതറിഞ്ഞു കൊണ്ട് അമ്മയില്‍ നിന്നും ഫെഫ്ക്കയില്‍ നിന്നും വിന്‍സിയെ വിളിച്ചു പിന്തുണ കൊടുത്തു. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാലും സംഘടനാപരമായി തീരുമാനമെടുക്കേണ്ടതുണ്ട്. അടിയന്തിരമായി കമ്മിറ്റി വിളിക്കാന്‍ തീരുമാനിച്ചു. ഏഴ് അഫിലിയേറ്റ്സ് ആണുള്ളത്. മൂന്നു മെമ്പര്‍മാര്‍ വെച്ച് 21 മെമ്പര്‍മാരാണ് മോണിറ്ററിംഗ് കമ്മിറ്റിയിലുള്ളത്. ഔദ്യോഗികമായി ശക്തമായ നിലപാട് എടുക്കും. അതിനു ശേഷം നാളെ അയാളുടെ ജോലി പോയി. അവിടെ വിലക്ക്, ഇവിടെ വിലക്ക് എന്നൊക്കെ പറഞ്ഞ് ആരും വരരുത്. ശക്തമായ നടപടി എടുക്കും. ഇയാളെ എന്നെന്നേയ്ക്കുമായല്ല,
മറിച്ച് നന്നാകാനൊരു അവസരം കൊടുക്കും. നടക്കുന്ന പ്രോജക്ടുകള്‍ നടക്കട്ടെ. പക്ഷെ, പുതിയ പ്രോജക്ടുകള്‍ നടത്താന്‍ സമ്മതിക്കില്ല. മറ്റു സംഘടനകളുമായി സംസാരിച്ചിരുന്നു. പക്ഷെ ഔദ്യോഗിക തീരുമാനം കമ്മിറ്റിയില്‍ എടുക്കും. അങ്ങനെ ശുദ്ധികലശം നടത്തി മുന്നോട്ടു പോകും. ഇപ്രാവശ്യം ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കോടതിയില്‍ ഡബ്ലിയു.സി.സി കൊടുത്ത പരാതി പ്രകാരം സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ച് മോണിറ്ററിംഗ് നടത്താന്‍ ഫിലിം ചേമ്പറിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചു. വളരെ ഭംഗിയായ 2022 മുതല്‍ ആ ജോലി നിര്‍വഹിക്കുന്നുണ്ട്.
എല്ലാ സിനിമാ ഷൂട്ടിംഗ് സ്ഥലങ്ങളിലും ഇന്റേണല്‍ കമ്മിറ്റി (ഐ.സി) പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അത് ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനു ശേഷം 650 സിനിമകള്‍ മലയാളത്തില്‍ ഇറങ്ങി. അതില്‍ എത്ര പരാതിയുണ്ടായി. ഒരു ലൊക്കേഷനില്‍ എപ്പോഴും പോകാനാവില്ല. ഒരേ സമയം 30 സിനിമകള്‍ ഷൂട്ടു നടക്കുന്നുണ്ട്. ഒരു സിനിമയ്ക്കു പോലും 60 ലൊക്കേഷനുകള്‍ മാറുന്നുണ്ട്. അവിടെയൊക്കെ പോകാനാവില്ല. എന്നിട്ടും, ഫിലിം ചേമ്പറിന്റെ വനിതാ മെമ്പര്‍മാര്‍ കഷ്ടപ്പെട്ട് നിരീക്ഷിക്കാന്‍ പോകുന്നുണ്ട്.
ഇത് ഫോളോ അപ് നടത്തുന്നതു കൊണ്ട് പരാതികള്‍ കുറവാണ്. ഒരു ലൊക്കേഷന്‍ ഒരു യൂണിറ്റായി എടുത്തുകൊണ്ട് അവിടെ ഫ്ളക്സ് പ്രദര്‍ശിപ്പിക്കണം. ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടികള്‍ ഹരാസ്മെന്റിനു വിധേയമായാല്‍, ലഹരി ഉപയോഗിച്ചാല്‍ അപ്പോ അറിയിക്കണം. ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്. ലൊക്കേഷനില്‍ എക്സൈസ് വരണം. പോലീസ് ചെക്ക് ചെയ്യണം. ഷൂട്ടിംഗ് നല്ലതു പോലെ മുന്നോട്ടു പോകണം. ഞഹ്ങലുടേതാണ് പണം പൊയ്ക്കൊണ്ടിരിക്കുന്നത്.
ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കണം. ഇങ്ങനെ ലഹരി ഉപയോഗിക്കുന്നവര്‍, അവരുടെ സ്വകാര്യതയിലേക്കൊന്നും കടന്നു പോകുന്നില്ല. പക്ഷെ, ഞങ്ങള്‍ക്കിത് പൊതു ശല്യമാണ്. ഷൈന്‍ടോം ചാക്കോയെ പോലുള്ളവരെ എന്നേ പുറത്താക്കേണ്ടതായിരുന്നു. എന്നാല്‍, പരിമിതികളുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ കഴിയില്ല. പക്ഷെ, സംഘടനാപരമായ തീരുമാനം എടുക്കാനാവുമെന്നും സജി ന്ത്യാട്ട് പറയുന്നു.
എന്നാല്‍, സജി നന്ത്യാട്ടിന്റെ ഈ നിലപാടിനെതിരേയാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല ഇടുന്നത്. ദിലീപിനു വേണ്ടി ഘോരഘോരം സംസാരിച്ചയാളാണ് നടപടി എടുക്കാന്‍ പോകുന്നതെന്നും കമന്റ്. ദിലീപിന്റെ പേഴ്സണല്‍ വെള്ള പൂശുകാര്‍. ഇവന് പഴയ ഒരു കേസുണ്ടല്ലോ. കിളിരൂര്‍ പീഡന കേസ് എന്നും കമന്റ്. ഇങ്ങേരെ നടി തള്ളിപ്പറഞ്ഞു. അവരുടെ വിശ്വാസം പോലും ന,്ടപ്പെടുവെന്ന് നടി പറയുന്നു എന്നും പ്രേക്ഷകര്‍ കുറ്റപ്പെടുത്തുന്നു.
CONTENT HIGH LIGHTS; First, take action against Dileep, Siddique, and Mukesh in the rape case, which you supported?: Audience asks Film Chamber if there is any basis for it?; Saji Nanthiyat says Shine Tom Chacko should have been fired