മുതലപ്പൊഴിയിൽ സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് പൊഴി മുറിക്കൽ നടപടികൾ തുടങ്ങാനായില്ല. പൊഴി മുറിക്കാനാകാതെ ഹാർബർ എൻജിനീയറും സംഘവും മടങ്ങി. സമരക്കാരുമായി വീണ്ടും ചർച്ച നടത്തി സാഹചര്യം മന്ത്രിയെ ധരിപ്പിക്കാനാണ് തീരുമാനം.
പൊഴി മുറിക്കണം എന്ന മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മുതലപ്പൊഴിയിൽ എത്തിയത്. വലിയ പൊലീസ് സന്നാഹവുമായി എത്തിയ ഹാർബർ എൻജിനീയറെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു.
മണൽ നീക്കാൻ കാര്യക്ഷമമായ സംവിധാനം ഒരുക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.