വഖഫ് ഭേദഗതിയിലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രത്യാശ പകരുന്നതെന്ന് മുസ്ലിം ലീഗ്. കോടതി ചൂണ്ടിക്കാട്ടിയ ചില നിർദേശങ്ങൾ നല്ലതാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്തിമ വിധി എന്താണെന്നുള്ളത് നമുക്ക് കാത്തിരിക്കാം. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് കേസില്‍ ഏറ്റവും നല്ല അഭിഭാഷകരെ നിയമിക്കുക എന്നതാണ്. സുപ്രിംകോടതി ഉത്തരവിന് ഒരു താല്‍ക്കാലിക സ്റ്റേ സ്വഭാവം ഉണ്ട്. അതുകൊണ്ടു തന്നെ ഗവണ്മെന്റിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.