മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി അനയ ബംഗാര്‍.കഴിഞ്ഞവർഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി വഴി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന് ആര്യന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അനയ എന്ന പേരിലേക്ക് മാറിയതായും അവര്‍ അറിയിച്ചിരുന്നു.ഇപ്പോഴിതാ അനയയുടെ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയാവുകയാണ്.
നിരവധി ക്രിക്കറ്റ് താരങ്ങൾ അനാവശ്യമായി നഗ്ന ചിത്രങ്ങൾ അയച്ചുകൊണ്ട് തന്നെ ഉപദ്രവിച്ചെന്നാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.പെണ്ണായി മാറിയതോടെ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്തുനിന്നടക്കം മോശം അനുഭവമുണ്ടായതായും നഗ്നചിത്രങ്ങള്‍ പോലും തനിക്ക് അയച്ചുതന്നുവെന്നും വെളിപ്പെടുത്തുകയാണ് അനയ.
മുഷീർ ഖാൻ, സർഫറാസ് ഖാൻ, യശസ്വി ജയ്സ്വാൾ തുടങ്ങിയ പ്രശസ്തരായ ചില ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. അച്ഛൻ അറിയപ്പെടുന്ന വ്യക്തിയായതിനാൽ എനിക്ക് എന്നെക്കുറിച്ച് രഹസ്യം സൂക്ഷിക്കേണ്ടി വന്നു. ക്രിക്കറ്റ് ലോകം അരക്ഷിതാവസ്ഥയും വിഷലിപ്തമായ പുരുഷത്വവും കൊണ്ട് നിറഞ്ഞിരിക്കുന്നു, അനയ പറഞ്ഞു.
“ആ വ്യക്തി എല്ലാവരുടെയും മുന്നിൽ വഴക്ക് പറയുമായിരുന്നു. പിന്നീട് അതേ വ്യക്തി എന്റെ അരികിലിരുന്ന് എന്റെ ഫോട്ടോകൾ ചോദിക്കാറുണ്ടായിരുന്നു. ഞാൻ ഇന്ത്യയിലായിരുന്നപ്പോൾ ഒരു മുതിർന്ന ക്രിക്കറ്റ് കളിക്കാരനോട് എന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അയാൾ എന്നോട് കാറിൽ പോകാം, എനിക്ക് നിങ്ങളോടൊപ്പം ഉറങ്ങണം എന്ന് പറഞ്ഞു,” അവർ കൂട്ടിച്ചേർത്തു.