കാണാനും മരുന്നിനും ഒരുപോലെ ഉപയോഗപ്പെടുന്ന ഒന്നാണ് ചെമ്പരത്തി. കാണുന്ന പോലെ തന്നെ കളര്‍ഫുള്‍ ആണ് ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളും. ഇപ്പോഴിതാ താളിയായി മാത്രമല്ല ക്യാൻസറിനും കരൾ രോഗത്തിനും ചെമ്പരത്തി ഉപയോഗിക്കാമെന്ന് പറയുന്നു.
കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാന്‍ സഹായിക്കും. കൂടാതെ ചർമരോഗങ്ങൾക്കും ഉരദാരോഗ്യത്തിനും ഇത് ബെസ്റ്റാണ്. ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങൾ കൂടുതല്‍ ആളുകളിലേക്ക് എത്തിയതോടെ ചെമ്പരത്തിയുടെ വെറൈറ്റി വിഭവങ്ങൾ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. ചെമ്പരത്തി ജ്യൂസ്, ചെമ്പരത്തി ചായ തുടങ്ങിയവയൊക്കെ അത്തരത്തിൽ ട്രെൻഡിങ് ആയ ഐറ്റംസ് ആണ്.
ആന്റി-ഓക്സിഡന്റ് ഗുണങ്ങൾ
ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെ ചെറുക്കാനും സഹായിക്കും. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും.
തിളങ്ങുന്ന ചര്‍മത്തിന്
ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും.
കരളിന്റെ ആരോഗ്യം
കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുന്നു.
content highlight: Hibiscus