മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സജീവമായി മാറിയ വ്യക്തിത്വമാണ് വിൻസി അലോഷ്യസ് വളരെ ചെറിയ സമയം കൊണ്ട് ഇപ്പോൾ മലയാള സിനിമയിൽ ശക്തമായ ഒരു മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ആരാണ് വിൻസിയുടെ പഴയകാല എന്താണ് ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് ഈ കാര്യത്തെക്കുറിച്ച് ജെറി പൂവകാല എന്ന വ്യക്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച് കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
സാധാരണക്കാരിൽ സാധാരണക്കാരിയായ വിൻസി. ഒരു ലോറി ഡ്രൈവറിന്റെ മകൾ. അവൾ ആകെ ചെയ്യുന്ന ഒരു പരിപാടി കാവ്യ മാധവനും മീരാ ജാസ്മിനും ഓക്കെ അഭിനയിക്കുന്ന കണ്ടിട്ട്, വീട്ടിലെ കണ്ണാടിയുടെ മുമ്പിൽ
എപ്പോഴും അഭിനയിക്കുന്ന കുട്ടി. ഒറ്റമകൾ .സാധാരണക്കാരിയായ അവൾക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. എങ്ങനെയെങ്കിലും
ഒരു അഭിനയത്രി ആകണം.
അവളുടെ കുഞ്ഞ് പ്രായത്തിൽ പലരും ഇവൾക്ക് നിറമില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അവൾ തകർന്നു പോയില്ല.അവൾ അന്നേരം പറഞ്ഞ മറുപടി ഞാൻ സിനിമാ മേഖലയിലേക്ക് പോകുമ്പോൾ ഞാനും ഭംഗി ഒക്കെ വെയ്ക്കും എന്നാണ് പറഞ്ഞത്.
ഒരിക്കൽ നിറയെ മുടി ഉണ്ടായിരുന്നവൾ ഏതോ ഒരു ചിത്രം കണ്ട് അവരെപോലെ മുടി മുറിച്ചു. ആ മുടി കയറി പോയി. അതോടെ അവളുടെ മുഖ ഷേപ്പ് മാറി
പാവം അവളുടെ അച്ഛൻ , ഏകമകളെ ഭയങ്കര സ്നേഹമായിരുന്നു. ലോറിയിൽ പോകുമ്പോൾ കൂടെയുള്ളവരോട് പറയും , എന്റെ മകൾ എവിടെയെങ്കിലും എത്തും എന്ന്. പഠിക്കാൻ മിടുക്കിയായ അവൾ പഠിച്ചു എവിടെയെങ്കിലും എത്തുമെന്നാണ് പിതാവ് പറഞ്ഞത്. അത് കേട്ടയാൾ വിൻസിയോടു വന്നു പറഞ്ഞപ്പോൾ അവൾക്കു ആത്മ വിശ്വാസം കൂടി. ( നമ്മളുടെ കുട്ടികളെ കുറിച്ച് നെഗറ്റീവ് മറ്റുള്ളവരോട് പറയരുത്, അത് അവരുടെ ആത്മവിശ്വാസത്തെ തകർക്കും.
സ്വന്തം അപ്പനും അമ്മയും ആണ് അവരുടെ ആത്മ വിശ്വാസം വളർത്തേണ്ടത്). വിൻസി സ്കോളർഷിപ്പ് മേടിച്ചു പഠിച്ച ഒരു കുട്ടിയാണ്.
പാവം അച്ഛൻ ഒരുപ്രാവിശ്യം വിൻസി ആഗ്രഹിച്ച കോഴ്സ് ചെയ്യാന്‍ വിശാഖപട്ടണത്ത് അഡ്മിഷന് കിട്ടിയപ്പോള്‍ അവിടെ വെടിവയ്പുളള സ്ഥലമാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയ അച്ഛന് മകളുടെ സുരക്ഷിതത്വത്തിലുളള ആകുലത കൊണ്ടാണ് അങ്ങനെ ചെയ്തത്. അത്രയും സാധാരണക്കാരൻ ആണ് അദ്ദേഹം.അപരിചിതമായ ഒരു ദേശത്തേക്ക് മകളെ തനിച്ച് വിടാന്‍ മനസ് വന്നില്ല.
വിൻസിക്കുട്ടിക്ക് ഒറ്റ ആഗ്രഹമാണ് . എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണം. അവൾ കണ്ണാടിയുടെ മുമ്പിൽ അഭിനയം തുടർന്നുകൊണ്ടേയിരുന്നു.
ഒടുവില്‍ കേരളത്തില്‍ തന്നെ ആര്‍ക്കിടെക്ചര്‍ ഡിഗ്രി കോഴ്സ് നല്ല നിലയില്‍ പൂര്‍ത്തിയാക്കിയ വിൻ സി ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ റിയാലിറ്റി ഷോയ്ക്ക് പോയപ്പോള്‍ വീട്ടുകാര്‍ക്ക് അതൊരു ഷോക്കായി. വീട്ടില്‍ പറയാതെയാണ് ഓഡിഷന് പോയത്.സെലക്ഷന് കിട്ടി ഷൂട്ട് കഴിഞ്ഞ് പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യുമെന്ന ഘട്ടം വന്നപ്പോള്‍ അപ്പനോട് പറഞ്ഞു. കയ്യില്‍ കിട്ടുന്നത് വച്ച് എറിയുമെന്നും ഭയങ്കരമായി ചീത്ത പറയുമെന്നും പേടിച്ചാണ് പോയത്. പക്ഷേ അപ്പന്റെ ആദ്യത്തെ ചോദ്യം വിൻ സിയെ ഞെട്ടിച്ചു കളഞ്ഞു.
‘അഥവാ ഫസ്റ്റ് റൗണ്ടിലെങ്ങാനും നീ ഔട്ടായാല്‍ ഞാന്‍ നാട്ടുകാരോട് എന്ത് പറയും.’???? പാവം അദ്ദേഹത്തിന്റെ ചിന്തകൾ ഇങ്ങനെയൊക്കെയാണ്.
പ്രിയപ്പെട്ടവരെ ഒരു സ്റ്റാർട്ടിനും കട്ടിനും ഇടയ്ക്ക് അവളുടെ ജീവിതം മാറി മറിഞ്ഞു. ഇന്ന് ഞാൻ അവളെ വിളിക്കും മലയാളത്തിലെ യഥാർത്ഥ നായിക. അവൾ നല്ല ഒരു അപ്പന്റെ മകളാണ്. അവൾ സാധാരണക്കാരനായ അച്ഛന്റെ ലോറിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് പുറത്തു വന്നവൾ
ആണ്. അവൾ കണ്ണാടിയുടെ മുമ്പിൽ അവളെ തന്നെ ലോകം അറിയപ്പെടുന്ന ഒരു നടിയായി കണ്ടു. പ്രിയപ്പെട്ടവരെ ഒരു ചൊല്ലുണ്ട്. ” Fake it , before you make it” ഇത് വളരെ സത്യമാണ് എന്ന് അനുഭവം കൊണ്ട് എനിക്ക് പറയുവാൻ സാധിക്കും. നമ്മൾ എന്തായി തീരുവാൻ ആഗ്രഹിക്കുന്നുവോ അത് നാം ആദ്യം മനസ്സിൽ കാണണം, കണ്ണാടിയുടെ മുമ്പിൽ പോയി അത് പോലെ അഭിനയിക്കണം. സ്വപ്നം കാണണം. നിനക്ക് ഒരു സ്വപ്നമുണ്ടെങ്കിൽ അത് നടത്തുവാൻ ഈ പ്രകൃതിയും ലോകവും നിന്നോട് ഒപ്പം നിൽക്കും. നമ്മുടെ സ്വപ്നങ്ങൾക്ക് ഒക്കെ ഒരു അവധിയുണ്ട്. അത് നടപ്പിലാകുവാൻ ബദ്ധപ്പെട്ടുകൊണ്ടിരുന്നു. അത് നടപ്പാകും വരെ അതിനായി കാത്തിരിക്കുക. നിങ്ങൾക്ക് സ്വപ്നം കാണുവാൻ കഴിയുമെങ്കിൽ അത് നേടിയെടുക്കുവാനും കഴിയും. നീ കുടിലിൽ പിറന്നതാണെങ്കിലും കൊട്ടാരത്തിൽ പിറന്നതാണെങ്കിലും , ചെളിക്കുണ്ടിൽ ആണെങ്കിലും സ്വർണ്ണഖനിയിൽ ആണെങ്കിലും,
നിനക്ക് സ്വപ്നമുണ്ടെങ്കിൽ അത് നീ കാണുന്നുണ്ടെങ്കിൽ കണ്ണാടിയുടെ മുന്നോയിൽ പോയി അഭിനയിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരിക്കൽ അതായി തീർന്നിരിക്കും. അതുകൊണ്ട്
വലിയ വലിയ സ്വപ്നങ്ങൾ കാണുക. നിങ്ങളുടെ മക്കൾ ഒക്കെ വലയവർ ആകുന്നത്
സ്വപ്നം കാണുക. നമ്മുടെ മക്കളെ സയൻസും ജോഗ്രഫിയും ഹിസ്റ്ററിയും കണക്കും മാത്രം പഠിപ്പിച്ചാൽ അവർ വല്ലവരുടെയും സ്വപ്നത്തിന് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ മാത്രം ആകും. സ്വപ്നമുണ്ടായിരുന്നു ആക്രി കച്ചവടക്കാരന്റെ ഹോസ്പിറ്റലിലാണ് ഇന്ന് ഡോക്ടറുമാർ ജോലി ചെയ്യുന്നത്. സ്വപ്നമുള്ളവൻ അടിമ അല്ല ഉടമയാണ്.
സഹോദരങ്ങളെ നിങ്ങളുടെ തലമുറകൾ ഉയർച്ച തന്നെ പ്രാപിക്കും. നമ്മൾക്ക് ലഭിക്കാത്ത നന്മകൾ നമ്മുടെ തലമുറക്ക് ലഭിക്കും. അവർ സമൂഹത്തിൽ അറിയപ്പെടുന്നവരായി തീരും. അവർ സത്യത്തിന് വേണ്ടി നിൽക്കും. ലഹരിക്കെതിരെ പോരാടും.
അവരുടെ സമാധാനം വലുതായിരിക്കും. സിനിമയിൽ പാവം പോലെ വന്ന പല നടിമാരും ഇന്ന് ലഹരിക്കും മദ്യത്തിനും അടിമകൾ ആയപ്പോൾ വിൻസി ഒരു വലിയ പ്രതീക്ഷയാണ്. സിനിമയേക്കാൾ വലുതാണ് ജീവിതം
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല