udf പ്രവേശനവുമായി ബന്ധപ്പെട്ട് പി വി അൻവറും കോൺഗ്രസ് നേതാക്കളും നാളെ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച മാറ്റിവച്ചത്.
അൻവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഈയാഴ്ച തന്നെ പി വി അൻവറുമായി ചർച്ച നടത്തുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് യുഡിഎഫ് മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമെടുക്കണം എന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം.