ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങൾ. രാജ്യത്തിന്റെ സമാധാനത്തിന് അക്രമത്തിലൂടെ ഭംഗം വന്നിരിക്കുന്നുവെന്നും ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കാശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും കാശ്മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നും മതങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. അക്രമകാരികളുടെ മതം അക്രമത്തിന്റേത് മാത്രമാണെന്നും യഥാർത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.