കുടുംബിനി, ഭാര്യ എന്നീ റോളുകൾ കൈകാര്യം ചെയ്ത് സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് പദ്മപ്രിയ. പഴശിരാജ പോലുള്ള ചരിത്ര സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. വണ്ടര്‍ വുമണിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ ബാക്ക് സ്റ്റേജിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ ഇതുവരെയുള്ള തന്റെ സിനിമാ കരിയറിൽ ആരുടെയെങ്കിലും ഭാര്യയോ കാമുകിയോ ആയി മാത്രമാണ് അഭിനയിച്ചതെന്ന് പറയുകയാണ് പത്മപ്രിയ. സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ എക്സ്പ്ലോർ ചെയുന്ന സിനിമ ഇതുവരെ ലഭിച്ചിരുന്നില്ലെന്നും ബാക്ക് സ്റ്റേജിലൂടെ ആ വിഷമം നികത്തിയെന്നും പത്മപ്രിയ പറഞ്ഞു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
താരത്തിന്റെ വാക്കുകൾ…….
ഞാൻ ഇതുവരെ സൗഹൃദത്തെക്കുറിച്ച് പറയുന്ന കഥാപാത്രം ചെയ്തിട്ടില്ല. ആരുടെയെങ്കിലും ഭാര്യയോ കാമുകിയോയായ വേഷങ്ങളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ എക്സ്പ്ലോർ ചെയ്യുന്ന സിനിമ ലഭിച്ചിട്ടില്ല. നിമിഷയുടെ കൂടെ ചെയ്ത ഒരു തെക്കൻ തല്ലുകേസ് എന്ന സിനിമയിൽ കുറച്ചൊക്കെ സഹോദരബന്ധത്തെ കുറിച്ച് പറയുന്നതായിരുന്നു. എന്നാൽ ബാക്ക് സ്റ്റേജ് എന്ന സിനിമയിൽ അങ്ങനെയല്ല. ഇത് പൂർണമായും സൗഹൃദത്തെക്കുറിച്ചാണ്, ഫീമെയിൽ സൗഹൃദത്തെക്കുറിച്ചാണ് പറയുന്നത്. ഇത് ശരിക്കും മികച്ചൊരു കാര്യമായിരുന്നു.
content highlight: Padmapriya