സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യന്റെ മകൾ കുറച്ചൊന്നുമല്ല വിയർക്കുന്നത്. തട്ടിപ്പിൽ സുപ്രധാന പങ്കുണ്ടെന്നാണ് എസ്എഫ്ഐഒ യുടെ കണ്ടെത്തൽ. ഇത് മുഖ്യന് നേരെ രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന ഒരു വടി കൂടിയാണ് പ്രതിപക്ഷത്തിന്.കോടികളുടെ അഴിമതിയാണ് വീണയുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. കുറ്റപത്രത്തിലും വീണയുടെ പങ്ക് വ്യക്തമാക്കിയിരിക്കുന്നു. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവര്‍ത്തിക്കാത്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്‍എല്‍ പണം നല്‍കിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്സാലോജികിനു നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. എക്സാലോജികിന് സിഎംആര്‍എല്‍ പ്രതിമാസം 3 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം 5 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട് എന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.
കേസിനെ പ്രതിരോധിക്കാൻ പരമാവധി ശ്രമവും നടക്കുന്നുണ്ട്. എന്നാൽ നായകന്റെ മകൾ തന്നെ അഴിമതിയിൽ കുടുങ്ങിയത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് മുഖ്യനും മകളും.പിണറായി വിജയൻ ആദ്യ മന്ത്രിസഭയിൽ എത്തിയപ്പോൾ ലാവ്ലിൻ കേസായിരുന്നു പ്രതിപക്ഷത്തിന്റെ ആയുധമെങ്കിൽ ഇപ്പോൾ മകളുടെ കേസായി മാറി. ഏതായാലും ആശ സമരവും ലഹരിക്കേസുകളും ആകെ കൂടി ഇമേജ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പിണറായി സർക്കാരിന് ഈ കേസും ഒരു തലവേദനയാകും.