പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിരോധനം.
ഗവണ്മെന്റ് ഓഫ് പാകിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്.
സിന്ധു നദീജല കരാർ അനിശ്ചിതമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് രാജ്യം.