ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്.