പലരേയും അലട്ടുന്ന രോഗമാണ് ബിപി അല്ലെങ്കില്‍ ബ്ലഡ് പ്രഷര്‍. രക്താതിമര്‍ദ്ദം നിങ്ങളെ പക്ഷാഘാതം, ഹൃദയാഘാതം മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇരയാക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, വ്യായാമം, മരുന്നുകള്‍ എന്നിവ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നോര്‍മലായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.n
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ കുറഞ്ഞത് ഒരു വാഴപ്പഴമെങ്കിലും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. വാഴപ്പഴം പതിവായി കഴിക്കുന്നവരില്‍ രക്ത സമ്മര്‍ദ്ദത്തില്‍ ഗണ്യമായ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് വാഴപ്പഴം കഴിക്കുന്നവരില്‍ ബിപി കുറയുന്നത്
വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാന്‍ വൃക്കകളെ സഹായിക്കുന്നു. പൊട്ടാസ്യം മാത്രമല്ല ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് വാഴപ്പഴം. ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമായ മഗ്നീഷ്യം ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
content highlight: Banana control BP