വാമനപുരം നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഐഐഎസ്ടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യം (24) ആയിരുന്നു ഒഴുക്കിൽപ്പെട്ടത്.
വിതുര ഫയർ ഫോഴ്സ് സംഘം ഒരു മണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയതിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ശക്തമായ ഒഴുക്ക് നദിയിൽ ഉണ്ടായിരുന്നു. വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിന് സമീപത്ത് 8 അംഗ സംഘത്തിന് ഒപ്പം കുളിയ്ക്കാൻ വന്നതായിരുന്നു വിദ്യാർത്ഥി.
ഇതിനിടെ ഒഴുക്കിപ്പെടുകയായിരുന്നു. വലിയമല ഐഐഎസ്ടിലെ വിദ്യാർത്ഥിയാണ് മോഹൻ രാജ് സുബ്രമണ്യം.