പഹൽഗാം ആക്രമണത്തില്‍ ഏത് നിഷ്പക്ഷ അന്വേഷണത്തിനും തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ആക്രമണത്തില്‍ പങ്കില്ലെന്നും അന്വേഷത്തിന് സമ്മതമാണെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.
പഹൽഗാമിൽ നടന്ന ദുരന്തം ബ്ലെയിം ഗെയിമിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. നീതിയുക്തവും സുതാര്യവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാക്കിസ്ഥാൻ തയ്യാറാണ്. ഇപ്പോഴത്തെ ഈ സാഹചര്യം അവസാനിപ്പിക്കണം’, ഷഹബാസ് പറഞ്ഞു.
അതിനിടെ പഹൽഗാം ആക്രമണത്തിൽ അന്താരാഷ്ട്ര അന്വേഷണത്തിന് തയ്യാറാണെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ഏത് അന്താരാഷ്ട്ര സംവിധാനങ്ങൾ അന്വേഷിച്ചാലും അന്വേഷണത്തോട് സഹകരിക്കുമെന്നാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞത്. തെളിവോ കൃത്യമായ അന്വേഷണങ്ങളോ ഇല്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ തിരിയുന്നതെന്നും പാക്കിസ്ഥാനെ അടിക്കാനുള്ള വിഷയമാക്കി പഹൽഗാമിനെ മാറ്റുകയാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.