തുടരും സിനിമയേയും അണിയറപ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി. ‘മോഹന്‍ലാല്‍ തുടരും’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.
സിനിമ കണ്ട് താന്‍ ശരിക്കും അത്ഭുതപ്പെട്ടുവെന്നും തരുണ്‍മൂര്‍ത്തിയോട് ഇതെന്തൊരു സിനിമയാണ്, താനിപ്പോള്‍ അദ്ദേഹത്തന്റെ ആരാധകനാണെന്നും ജൂഡ് ആന്റണി കുറിച്ചു. തുടരും സിനിമയുടെ തിരക്കഥാകൃത്തായ കെ ആര് സുനിലിനെ ദൈവത്തിന്റെ വരദാനമെന്നും ജേക്ക്സ് ബിജോയ്, ഷാജി കുമാര്‍, വിഷ്ണു, ബിനു, ശോഭന, പ്രകാശ് വര്‍മ, തുടങ്ങി അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും പേരെടുത്തുപറഞ്ഞും ജൂഡ് ആന്റണി പ്രശംസിച്ചു.
ഉള്ളടക്കം തന്നെയാണ് മലയാളം സിനിമയുടെ അംബാസ്സിഡര്‍ എന്ന് പറഞ്ഞ സംവിധായകന് മോഹന്‍ലാലിനോട് തനിക്കും ഒരു അവസരം തരൂ എന്നഭ്യര്ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
Content highlight; Jude Antony