ആക്ടീവയുടെ ഇലക്ട്രിക്ക് സ്കൂട്ടറുകളായ ആക്ടിവ ഇ, QC1 എന്നീ മോഡലുകൾ വിപണിയിലെത്തി. ആക്ടിവ ഇ ബേസ് വേരിയന്റിന് 1.17 ലക്ഷം രൂപയും റോഡ്സിങ്ക് ഡ്യുവോ പതിപ്പിന് 1.52 ലക്ഷം രൂപയുമാണ് ഇവയുടെ എക്സ് ഷോറൂം വില.
ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലാണ് ഹോണ്ട ആക്ടിവ ഇ തുടക്കത്തിൽ ലഭ്യമാകുക. ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനിലാണ് ആക്ടീവ ഇവി എത്തുന്നത്. മിനിമലിസ്റ്റിക്ക് അപ്രോച്ചാണ് ഇവിയുടെ രൂപകല്‍പ്പനയിൽ സ്വീകരിച്ചിരിക്കുന്നത്. ഫ്രണ്ട് ആപ്രണിന്റെ താഴെയായാണ് എല്‍ഇഡി ഹെഡ്ലൈറ്റും ഫ്രണ്ട് ഇന്‍ഡിക്കേറ്ററുകളും ഉള്ളത് ആംങ്കുലാര് ഡിആര്‍എല്‍ മുകളിലും. 12 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലാണുള്ളത്. ഡ്യുവല്‍-ടോണ്‍ സീറ്റ്, പിന്നില്‍ സിംഗിള്‍ പീസ് ഗ്രാബ്ഹാന്ഡില് എന്നിവയാണ് ഡിസൈനിലെ പ്രധാന ആകർശക ഘടകങ്ങൾ. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് ഹോണ്ട തങ്ങളുടെ ഇലക്ട്രിക് ആക്ടിവയുടെ വില പ്രഖ്യാപിച്ചത്.
പേള്‍ ഷാലോ ബ്ലൂ, പേള്‍ സെറനിറ്റി ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിലാണ് ആക്ടിവ ഇ ലഭ്യമാകുന്നത്. 1.5kWh നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകളാണ് ഹോണ്ട ആക്ടിവ ഇയിൽ ഉള്ളത്. ഒറ്റ ചാര്‍ജില്‍ 102 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 6kW (8.04bhp) പവറും 22 Nm പീക്ക് ടോര്‍ക്കും നൽകാനാകുന്ന സ്വിംഗാര്‍ം-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് ശക്തി നൽകുന്നത്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 7.3 സെക്കന്‍ഡിനുള്ളില്‍ സാധിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ആക്ടീവ ഇയുടെ ടോപ് സ്പീഡ്.
മൂന്ന് റൈഡിംഗ് മോഡുകളാണ് ആക്ടീവ ഇക്കുള്ളത് ഇക്കോണ്‍, സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട് എന്നിങ്ങനെ. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് എളുപ്പം പുറത്തെത്തുന്നതിനായി റിവേഴ്സ് മോഡും ഉണ്ട്. 3 വര്‍ഷം/ 50,000 കിലോമീറ്ററാണ് വാറണ്ടി കമ്പനി വാഹനത്തിന് പറഞ്ഞിരിക്കുന്നത്.
content highlight: Activa E