ചോറിനും കപ്പയ്ക്കും ചപ്പാത്തിക്കും കൂട്ടാൻ ഈയൊരു കറി മതി.
ചേരുവകൾ
മീൻ( ചൂര ) – അരക്കിലോ
ഉലുവ – കാൽ ടീസ്പൂൺ
ചെറിയ ഉള്ളി – 15 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി -ഒന്നര ടീസ്പൂൺ
കാശ്മിരി മുളകുപൊടി- 4 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കുടം പുളി – ആവശ്യത്തിന് ( 4 കഷ്ണം )
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീൻ നന്നായി വൃത്തിയാക്കിയ ശേഷം മുറിച്ചുവയ്ക്കുക.
ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഉലുവ പൊട്ടിക്കുക.
ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക.
ആവശ്യത്തിന് വെള്ളവും പാകത്തിന് ഉപ്പും പുളിയും ചേർക്കുക.
വെള്ളം തിളച്ച ശേഷം മീൻ ഇടുക.
പാകമാകുമ്പോൾ പച്ചവെളിച്ചെണ്ണ ചേർക്കുക, മുളകിട്ട മീൻ കറി തയാർ.
content highlight: spicy-red-fish-curry