മലയാളികൾ ഇപ്പോൾ ഒന്നടങ്കം സംസാരിക്കുന്ന ഒരു സിനിമയാണ് തരുൺമൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം മലയാളികൾക്ക് എവിടെയോ നഷ്ടപ്പെട്ട ആ മോഹൻലാലിനെ തിരികെ ലഭിച്ചു എന്നാണ് ഈ ചിത്രം കണ്ട് ഓരോ മലയാളികളും പറയുന്നത്. ചിത്രത്തിൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച മറ്റൊരു താരോദയം കൂടി ഉണ്ടായിരിക്കുകയാണ്.. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നു എന്ന് നമുക്ക് തോന്നുന്ന ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ വർമ്മ. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്കൊക്കെ ഒരു അടി കൊടുക്കണം എന്ന് തോന്നുന്ന അത്രത്തോളം വെറുപ്പ് മനസ്സിൽ സമ്പാദിച്ച സർ എന്ന്സ്വ യം വിശേഷിപ്പിക്കുന്ന ജോർജ് സാർ എന്ന കഥാപാത്രം.
അയാളുടെ വന്യമായ ചിരി. ആ ചിരിയാണ് പ്രേക്ഷകനെ ഏറ്റവും കൂടുതൽ വെറുപ്പിച്ചത് എന്ന് വേണമെങ്കിൽ പറയാം. സിനിമ കഴിഞ്ഞിറങ്ങിയ ഓരോ പ്രേക്ഷകനും ആഗ്രഹിച്ചത് അയാൾക്ക് ഒരു അടി കൊടുക്കാൻ ആണെങ്കിൽ അവിടെയാ നടൻ വിജയിച്ചു എന്ന് പറയുന്നതാണല്ലോ സത്യം ശരിക്കും പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹൻലാലിനോടൊപ്പം കട്ടയ്ക്ക് നിന്ന് എൻ എഫ്വ ർഗീസ് എന്ന നടനെ ഓർമിപ്പിച്ച ആ വില്ലൻ ആരായിരുന്നു. പലരും ഈ കഥാപാത്രത്തോട് സാമ്യം പറയുന്നത് പൂവള്ളി ഇന്ദുചൂടനോട് മല്ലിട്ട് നിന്ന് മണപ്പള്ളി പവിത്രനെയാണ്.
പ്രകാശ് വർമ്മ സത്യത്തിൽ നടനായ ജഗന്നാഥ വർമ്മയുടെ അനന്തരവൻ ആണ്. വോഡഫോണിന്റെ അടക്കം പരസ്യ സംവിധാനം നിർവഹിച്ച പ്രകാശ് വർമ്മ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തുടരും. ഒരു പുതുമുഖത്തിന്റെ ഒരു പതർച്ചകളും ഇല്ലാതെ നല്ല മെയ് വഴക്കത്തോടെ നടന് വിസ്മയത്തിനൊപ്പം ഇത്രയും കട്ടയ്ക്ക് പിടിച്ചുനിൽക്കണമെങ്കിൽ അതൊരു ഒന്നൊന്നര വില്ലൻ ആയിരിക്കുമെന്ന് മലയാളികൾക്കറിയാം ആലപ്പുഴക്കാരൻ ഒരു പരസ്യ സംവിധായകൻ മാത്രമല്ല സിനിമ സ്വപ്നം കണ്ട ഒരു സാധാരണ യുവാവ് കൂടിയായിരുന്നു.
ഫാർമസിയൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രകാശ് തന്റെ ജോലി ഉപേക്ഷിച്ചാണ് സിനിമ എന്ന സ്വപ്നത്തിലേക്ക് ചേക്കേറുന്നത് പലപ്പോഴും ലീവെടുത്ത് സിനിമയിൽ അവസരങ്ങൾ തേടി നടന്ന ഇദ്ദേഹം പിന്നീട് പരസ്യ സംവിധാനത്തിലേക്ക് എത്തുകയായിരുന്നു ഷാരൂഖാനെ അടക്കം വെച്ച് പല പരസ്യങ്ങൾ നിർമ്മിച്ച ഇദ്ദേഹം മോഹൻലാലിന്റെ ഒരു യഥാർത്ഥ ഫാൻ ബോയ് തന്നെയായിരുന്നു. ആദ്യചിത്രം മോഹൻലാലിനൊപ്പം അതൊരു തുടക്കം ആവട്ടെ എന്നാണ് ഇപ്പോൾ പ്രേക്ഷകരും പറയുന്നത്