ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക.
എണ്ണ ചൂടായ ശേഷം, തേങ്ങാക്കൊത്ത് വറുത്തെടുത്ത് മാറ്റിവെക്കുക.
ഇനി ചൂട് എണ്ണയിലേക്ക് മുഴുവൻ കുരുമുളകും, പെരുംജീരകവും ചേർക്കുക. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമണം മാറുന്നതുവരെ വഴറ്റുക.
അതിനു ശേഷം സവാള ചേർത്ത് വഴറ്റുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, മീറ്റ് മസാല, കുരുമുളക്പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.
പച്ചമുളകും കറിവേപ്പിലയും ചേർത്തിളക്കുക.
കോഴി കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി, 1/2 കപ്പ് വെള്ളവും ഉപ്പും ചേർത്ത് മൂടിവെച്ച് വേവിക്കുക
ചിക്കൻ നന്നായി വെന്തതിനു ശേഷം, പാൻ തുറന്ന് വെച്ച് വെള്ളം വറ്റിച്ച്, നന്നായി മൊരിയിച്ചെടുക്കുക. കോഴി കഷ്ണങ്ങൾ പൊടിഞ്ഞു പോകാതെ ഇളക്കി കൊടുക്കുക.
നന്നായ് മൊരിഞ്ഞതിനു ശേഷം മേമ്പൊടിക്ക് കുരുമുളക് പൊടി ചേർക്കാം.
വറുത്തെടുത്ത തേങ്ങാ കൊത്തും കറിവേപ്പിലയും, കൊത്തമല്ലി ഇല അരിഞ്ഞതും ചേർത്ത് അലങ്കരിക്കുക.
ചൂട് ചോറ്, അപ്പം, ചപ്പാത്തി, പൊറോട്ട…. എന്നിവയോടൊപ്പം വിളമ്പുക!