പോത്തന്‍കോട് കുപ്രസിദ്ധ കാലുവെട്ടി കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് എസ്.സി. എസ്.ടി സ്പെഷ്യല്‍ കോടതി ജഡ്ജി എ. ഷാജഹാന് ആണ് നാളെ അന്തിമ വിധി പുറപ്പെടുവിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനാസ്പദമായ സംഭവം നടക്കുന്നത് 2021 ഡിസംബര്‍ 11നാണ്. ഈ കേസിലെ ഒന്നാം പ്രതിയായ മങ്ങാട്ട് മൂല ഉണ്ണി എന്ന് വിളിക്കുന്ന സുധീഷിന്റെ സുഹൃത്തിനെ ദേഹോപദ്രവം ചെയ്തതിനും അമ്മയെ അസഭ്യം പറഞ്ഞതിലും ഉള്ള വൈരാഗ്യത്താലാണ് കൃത്യം നടത്തിയത്. കേസിലെ മൂന്നാം പ്രതിയായ ഒട്ടകം രാകേഷിന്റെ നേതൃത്വത്തില്‍ ഈ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന സുധിഷിനെ ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ കയറി മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേല്‍പിക്കുന്നതും, ഒന്നാം പ്രതി സുധീഷ് കാലു വെട്ടിയൊടുത്ത് റോഡിലെറിഞ്ഞ് ആനന്ദ നൃത്തം ചവിട്ടിയതും.
ഏറെ ജനശ്രദ്ധ നേടിയ കേസായിരുന്നു ഇത്. പ്രതികള്‍ക്കെതിരെ 88-ാം ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് കൊലപാതക കേസുകളിലെ പ്രതിയായ ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി ഒട്ടകം രാകേഷ് ആയിരുന്നു ഈ കേസിന്റെ മാസ്റ്റര്‍ ബ്രയിന്‍. കൊല എങ്ങനെ നടത്തണം എന്ന് പ്ലാന്‍ ചെയ്തതും ആളുകളെ കൂട്ടിയതും ഒട്ടകം രാജേഷ് എന്ന കൊടും ക്രമിനല്‍ ആയിരുന്നു. 11 പ്രതികളുള്ള കേസില്‍ 2 പ്രതികള്‍ ഒഴികെ ബാക്കിയുള്ളവര്‍ വിചാരണത്തടവില്‍ കഴിഞ്ഞു വരവെ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകുന്നതിനല്ലാതെ പുറം ലോകം കണ്ടിട്ടില്ല. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോകുന്നതിന് പണവും വാഹനവും സംഘടിപ്പിച്ചും, ജാമ്യത്തിലിറങ്ങുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയുമാണ് ഒട്ടകം രാജേഷ് അടങ്ങുന്ന സംഘം കൊല ചെയ്യുന്നത്.
സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഒട്ടകം കൃത്യത്തിനു ശേഷം ഒളിവില്‍ പോവുകയും, കന്യാകുമാരി പനി എന്നിങ്ങനെ മാറി മാറി സഞ്ചരിക്കുകയുമായിരുന്നു. ഏറ്റവും അടുപ്പമുള്ളവരുടെ ഫോണ്‍നമ്പറുകള്‍ കാണാതെ അറിയാവുന്ന രാജേഷ് ചെല്ലുന്ന സ്ഥലങ്ങളില്‍ നിന്നും ആരേടെങ്കിലും പരിചയംനടിച്ച് ഫോണ്‍ വാങ്ങി വിളിക്കുകയും കോടതിയില്‍ കീഴടങ്ങുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. ഒട്ടകം രാജേഷ് ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി അവരുടെ ഫോണ്‍ കോളുകള്‍ നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കിയ പോത്തന്‍കോട് പോലീസ് 100ല്‍ അധികം CDR കള്‍ പരിശേധിക്കുകയും 250 ഓളം ടവര്‍ ലൊക്കേഷനുകള്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയും ചെയ്തിരുന്നു.
ഒടുവില്‍ തന്റെ സന്തത സഹചാരിയായിരുന്ന ഒന്നാംപ്രതി മങ്ങാട്ടുമൂല ഉണ്ണിയെ കീഴടക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം രാജേഷ് പളനിയിലേക്ക് മുങ്ങുകയായിരുന്നു. അവിടെ ഒരു മെഡിക്കല്‍ സ്റ്റോറിന്റെ ഉടയമയുടെ ഫോണില്‍ നിന്ന് നാട്ടിലേക്ക് സുഹൃത്തുക്കളെ വിളിച്ച ഒട്ടകം രാജേഷിന്റെ പിന്നാലെ ഷാഡോ പോലീസ് പോയി. എന്നാല്‍ ഷാഡോ പോലീസ് അവിടെ എത്തിയപ്പോഴേക്കും രാജേഷ് കോടതിയില്‍ കീഴടങ്ങുന്നതിനായി തിരുവനന്തപുരത്തേക്ക് ബസ് കയറുകയായിരുന്നു. പളനിയിലെത്തിയ ഷാഡോ സംഘം രാജേഷ് ഫോണ്‍ വാങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ കണ്ടെത്തുകയും അവിടെ സി.സി. ടി. വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് രാജേഷ് കേരളത്തിലേക്കുള്ള ബസില്‍ കയറിയതായി സോധ്യപ്പെടുകയും ചെയ്തു.
ബസില്‍ കയറി എറണാകുളത്തിറങ്ങിയ ഒട്ടകം രാജേഷ് ബസ്സ്റ്റാന്റില് നിന്നിരുന്ന ഒരാളുടെ ജിയോ ഫോണില്‍ നിന്നും നാട്ടിലെ സുഹൃത്തിനെ ബന്ധപ്പെട്ടതോടെ രാജേഷ് എറണാകുളത്തെത്തി എന്ന് പോലീസിന് മനസിലായി. പിന്നീട് അന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന്റെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനം നടത്തി എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ബസുകളുടെ വിവരങ്ങള്‍ ഡിപ്പോയില്‍ നിന്ന് ശേഖരിക്കുകയും ബസിലെ കണ്ടക്ടര്‍മാരുടെ വാട്സാപ്പില്‍ രാജേഷിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ഒരു കണ്ടക്ടര്‍ ആ ബസില്‍ ഫോട്ടോയില്‍ സാദൃശ്യമുള്ള ആളെ തിരിച്ചറിയുകയും ചെയ്തതോടെ കൊല്ലം തിരുവനന്തപുരം അതിര്‍ത്തികളില്‍ കര്‍ശന വാഹന പരിശോധന നടത്തി.
സംശയം മണത്ത് രാജേഷ് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പോത്തന്‍കോട് സി.ഐ. ശ്യാം എസ്.ഐ. വിനോദ് വിക്രമാദിത്യന് എന്നിവരടങ്ങിയ സംഘം കൊല്ലത്തേക്ക് പോകുകയും കൊല്ലത്ത് വച്ച് പ്രതിയെ പിടി കൂടുകയുമായിരുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും സമയ ബന്ധിതമായി പിടികൂടാന്‍ കഴിഞ്ഞതും, മരണപ്പെട്ട സുധിഷ് പട്ടിക വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ കേസിന്റെ തുടരന്വേഷണം അന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി ആയിരുന്ന എം.കെ. സുല്‍ഫീക്കര്‍ ഏറ്റെടുക്കകയും 88 ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് കൊടുക്കാന്‍ കഴിഞ്ഞതും, വിചാരണത്തടവ് നടത്തി ഒരാള്‍ക്കും ജാമ്യത്തില്‍ പോകാന്‍ കഴിയാതെ ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിഞ്ഞതും പോലീസിന്റെ അന്വേഷണ മികവിനെ എടുത്ത് കാട്ടുന്നു.
82 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ 4 സാക്ഷികള്‍ കുറ് മാറിയെങ്കിലും ഗള്‍ഫില്‍ നിന്നും ഈ കേസിലെ സുപ്രധാന സാക്ഷി മൊഴി നല്കാന് യാതൊരു മടിയുമില്ലാതെ കോടതിയില്‍ ഹാജരായി മൊഴി നല്കിയതും ശ്രദ്ധേയമായി. ഒട്ടകം രാജേഷിനായുള്ള തിരച്ചിലിനിടയില്‍ കടയ്ക്കാവൂരിലെ വക്കം പണയില്‍ കടവിന് സമീപമുള്ള കായല്‍ തുരുത്തില് ഒട്ടകം രാജേഷ് ഒളിവില്‍ കഴിയുന്നു എന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ തിരച്ചിലിനായി പോയ വര്‍ക്കല സി.ഐ. പ്രശാന്തിന്റെ സംഘത്തിലുണ്ടായിരുന്ന ബാലു എന്ന പോലീസുകാരന് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചത് നൊമ്പരമായി.
ഈ കേസിന്റെ വിചാരണയുടെ തുടക്കത്തില്‍ മരണപ്പെട്ട സുധീഷിന്റെ അമ്മയുടെ ആവശ്യപ്രകാരം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യട്ടെറെ നിയമിക്കുകയും ചെയ്തു. കൊലയാളി സംഘത്തിലെ രണ്ടാം പ്രതി മിഠായി ശ്യാം എന്ന് വിളിക്കുന്ന ശ്യമിന്റെ സഹോദരിയെയാണ് മരണപ്പെട്ട സുധീഷ് കല്യാണം കഴിച്ചിരുന്നത്. ആ ബന്ധം ഉപയോഗിച്ച് പ്രതിഭാഗം സ്പെഷ്യല്‍ പബ്ലിക് പ്രോസികൂട്ടറെ മാറ്റി പകരം മറ്റൊരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യട്ടറായി നിയമിച്ച് കേസ് പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമം നടന്നെങ്കിലും അതിന് വിരുദ്ധമായി സര്‍ക്കാര്‍ ഗീനാകുമാരിയെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂ ട്ടറായി നിയമിക്കുകയും അതുമൂലം വളരെ മികച്ച രീതിയില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിഷ വാങ്ങി കൊടുക്കാനും കഴിഞ്ഞു.
പ്രതികള്‍ കുറ്റകൃത്യം ചെയ്ത ശേഷം പോകുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതും കൃത്യത്തിനുപയോഗിച്ച വാഹനങ്ങള്‍ ആയുധങ്ങള്‍ എന്നിവ റിക്കവറി ചെയ്യാന്‍ കഴിഞ്ഞതും, ബന്തവസിലെടുത്ത ആയുധങ്ങളില്‍ ഉണ്ടായിരുന്ന രക്ത സാമ്പിളുകള്‍ പരിശേധിച്ച് ഉറപ്പിക്കാന്‍ കഴിഞ്ഞതും, ശാസ്ത്രീയമായ തെളിവുകള്‍ കോടതിയില്‍ ശേഖരിച്ച് ഹാജരാക്കാന്‍ കഴിഞ്ഞതും, പലപ്പോഴും പ്രതിഭാഗത്തിന്റെ സ്വാധീനവും, പ്രതികളുടെ കൊടും ക്രിമിനല്‍ സ്വഭാവവും പരിഗണിച്ച് സാക്ഷി പറയുന്നതില്‍ വിമുഖത കാണിച്ചും ഭയന്ന് ഒളിവില്‍ കഴിഞ്ഞവരെയും യാഥാ സമയം വിസ്താരത്തിന് എത്തിക്കാന്‍ കഴിഞ്ഞതും, വിചാരണ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് കേസന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന പോത്തന് കോട് പോലീസ് സ്റ്റേഷനിലെ ജി.എസ്.ഐഷാബു, ഇര്‍ഷാദ് എന്നിവരെ നിയോഗിച്ചതും
ഗള്‍ഫിലായിരുന്ന കേസിലെ ഒന്നാം സാക്ഷിയെ വിസ്താര വേളയില്‍ യാതൊരു തടസ്സവുമില്ലാതെ നാട്ടിലെത്തിച്ച് ഹാജരാക്കാന്‍ അന്ന് നെടുമങ്ങാട് ഡിവൈഎസ്പി ആയിരുന്ന ഇപ്പോള്‍ ട്രാഫിക് എസ്.പി സൗത്ത് സോണ്‍ ആയ സുല്‍ഫിക്കര്‍ M. K.നടത്തിയ സ്തുത്യര്‍ഹമാന പ്രവര്‍ത്തനവും അന്നത്തെ DIG ആയിരുന്ന നിശാന്തിനീ, ദിവ്യ ഗോപിനാഥ് ips വിചാരണ ഏകോപിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങളും Sp അജിത് ips മേല്‍നോട്ടം വഹിച്ച തയ്യാറാക്കിയ അന്തിമ കുറ്റപത്രവും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ഗീന കുമാരിയുടെ മികച്ച പ്രകടനവും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പിക്കാനും സഹായിച്ചു. ശിക്ഷാവിധി കേള്‍ക്കുന്നതിനായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എന്നിവര്‍ കോടതിയില്‍ ഉണ്ടായിരുന്നു.
CONTENT HIGH LIGHTS; Dancing happily after chopping off a leg and killing him: Court finds the accused guilty; Verdict to be announced tomorrow; Anger over physical assault on friend and mother