മലയാളികളുടെ മനസ്സിൽ വളരെയധികം സ്ഥാനമുള്ള ഒരു നടിയാണ് ശോഭന എന്നാൽ തുടരും എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചതിനെ തുടർന്ന് വളരെയധികം ആളുകളാണ് ഇപ്പോൾ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് ഈ കഥാപാത്രത്തിന് ശോഭന ഒട്ടും തന്നെ ആപ്റ്റ് ആയിരുന്നില്ല എന്നാണ് പലരും പറയുന്നത്. നിരവധി ആളുകൾ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പോസ്റ്റുകൾ പങ്കുവയ്ക്കുകയും ചെയ്തു അത്തരത്തിൽ ശോഭനയുടെ അഭിനയത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പലപ്പോഴും പ്രതികരിക്കുന്ന അനുചന്ദ്ര. താരം പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
ശോഭനക്ക് അഭിനയത്തിലുള്ള പണ്ടത്തെയാ ഫ്ളക്സിബിലിറ്റിയിപ്പോൾ നല്ലപോലെ നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നാണ് ‘ തുടരും ‘ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത്. മുൻപെവിടെയോ വന്നൊരു വാർത്ത ഓർക്കുന്നു ; ദൃശ്യം സിനിമയിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ശോഭനയെയായിരുന്നു. അതാണ് പിന്നീട് നടി മീനയിലേക്കെത്തിയതെന്ന്. വൈദിവൈ ‘ തുടരും ‘ സിനിമയിലെ ലളിത തന്നെ ഇങ്ങനെയാണെങ്കിൽ ദൃശ്യം എങ്ങാനും ശോഭന ചെയ്തിരുന്നെങ്കിലത്തെ അവസ്ഥ എന്തായി പോയേനെ എന്നാണ് ഞാൻ ആലോചിക്കുന്നത്.
തുടരും ഒരു മോഹൻലാൽ ചിത്രമാണ്. മോഹൻലാലിനൊപ്പം വന്നത് കൊണ്ട് മാത്രം ശോഭനയെ വിമർശിക്കാതെ വിട്ടുപോയ സിനിമയാണ്. അതായത് മോഹൻലാൽ – ശോഭന കോമ്പോ എന്ന ഒരൊറ്റ സംഭവത്തിലാണ് വിമർശനങ്ങളിൽ നിന്ന് ശോഭന രക്ഷപ്പെട്ടത്. ബട്ട് ദൃശ്യത്തിന്റെ കാര്യത്തിൽ അത്പോലും നടക്കില്ല. അതാ ഞാൻ പറഞ്ഞേ, ദൃശ്യം എങ്ങാനും ശോഭന ചെയ്തിരുന്നെങ്കിലത്തെ അവസ്ഥ കഷ്ടമായി പോവുമായിരുന്നേനെ എന്ന്.