വേനൽക്കാലമായാൽ എല്ലാവർക്കും പ്രിയം തണുത്ത വെള്ളമാണ്. . ആന്തരിക ശരീര താപനില വേഗത്തിൽ കുറയ്ക്കാനും ചൂടുള്ള അന്തരീക്ഷത്തിൽ ശരീര താപനില ഉയരുന്നത് തടയാനുമൊക്കെ ഇത് സഹായിക്കും. തണുത്ത വെള്ളം ധാരാളം കുടിക്കുന്നതിനാൽ നിജ്ജലീകരണം തടയാനും ക്ഷീണം കുറയ്ക്കാനുമൊക്കെ ഗുണകരണമാണ്. എന്നാൽ ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകാൻ മാത്രമേ തണുത്ത വെള്ളത്തിന് കഴിയൂ.എന്നാൽ ശാരീരിക ആരോഗ്യത്തിന് എപ്പോഴും നല്ലത് ചൂട് വെള്ളമാണ്.
ദഹനം മെച്ചപ്പെടുത്തും
ദഹനത്തെ ഉത്തേജിപ്പിക്കാനും ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാനും ചൂടുവെള്ളം കുടിക്കുന്നത് ഗുണകരമാണ്. ദഹനവ്യവസ്ഥ സജീവമാക്കാനും ഇത് സഹായിക്കും. മലബന്ധം തടയാനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്.
വിഷവിമുക്തമാക്കും
ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില താത്കാലികമായി വർധിക്കും. ഇത് വിയർപ്പിനെ പ്രോത്സാഹിപ്പിക്കുകയും വിഷവസ്തുക്കൾ പുറന്തള്ളാനും ചർമ്മത്തെ ശുദ്ധീകരിക്കാനും സഹായിക്കും.
ജലാംശം നിലനിർത്തും
ശരീരത്തിൽ ജലാംശം നിലനിർത്താനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലാംശം അത്യന്തപേക്ഷിതമാണ്. അതിനാൽ ദിവസേനെ സ്ത്രീകൾ 2.3 ലിറ്റർ വെള്ളവും പുരുഷന്മാർ 3.3 ലിറ്റർ വെള്ളവും കുടിക്കുക.
ശരീര താപനില സന്തുലിതമാക്കും
ചൂടുള്ള കാലാവസ്ഥയിൽ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും. ചൂടുള്ള പാനീയങ്ങൾ കുടിക്കുമ്പോൾ ശരീരത്തിലെ വിയർപ്പ് വർധിക്കും. ഇത് ബാഷ്പീകരിക്കുമ്പോൾ ശരീര താപനിലയിൽ വലിയ കുറവുണ്ടാകുന്നുവെന്ന് ഒട്ടാവ സർവകലാശാല നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
മൂക്കടപ്പ് ഒഴിവാക്കും
വേനൽക്കാലത്ത് അലർജികൾ മൂലം വിവിധ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അതിൽ ഒന്നാണ് മൂക്കടപ്പ്, ജലദോശം, കഫക്കെട്ട് എന്നിവ. പതിവായി ചൂടുവെള്ളം കുടിക്കുമ്പോൾ ചൂട് നീരാവി ശ്വസിക്കാൻ ഇടയാക്കും. ഇത് കഫം ഉരുക്കാനും മൂക്കടപ്പ് ഇല്ലാതാക്കാനും സഹായിക്കും.
ആസക്തി കുറയ്ക്കും
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയോടുള്ള ആസക്തി കുറയ്ക്കാൻ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ചൂട് വെള്ളം കുടിക്കുമ്പോൾ വയറു നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കും.
സമ്മർദ്ദം കുറയ്ക്കും
ചൂടുവെള്ളം നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ സഹായിക്കും. കൂടാതെ വിശ്രമം പ്രോത്സാഹിപ്പിക്കുകയും സമ്മർദ്ദ നില കുറക്കുകയും ചെയ്യും.