ചേരുവകൾ
എണ്ണ -1 ടേബിൾ സ്പൂൺ
പച്ചമാങ്ങ – ഒന്നിന്റെ പകുതി
തക്കാളി – 1 എണ്ണം
വെളുത്തുള്ളി -6 എണ്ണം
പച്ചമുളക് – 2 എണ്ണം
സവാള – ഒന്നിന്റെ പകുതി
മല്ലിയില
ഉപ്പ് പാകത്തിന്
പഞ്ചസാര 1/2 ടീസ്പൂൺ
കാശ്മീരി മുളക് പൊടി 1/2ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു പാൻ സ്റ്റോവിൽ വെച്ച് അതിലേക്ക് എണ്ണയൊഴിച്ചു ചൂടാവുമ്പോൾ തക്കാളി രണ്ടായി മുറിച്ചതും മാങ്ങയുടെ 2 കഷ്ണങ്ങളും പാനിലേക്ക് വെച്ച് കൊടുത്തു കുറഞ്ഞ തീയിൽ ഫ്രൈ ചെയ്ത് വേവിച്ചെടുക്കുക
2. ഒരു സൈഡ് റെഡിയായി വരുമ്പോൾ മറിച്ചിട്ട് പാനിന്റെ നടു ഭാഗത്തായി വെളുത്തുള്ളിയും പച്ചമുളകും ഇട്ട് ഇതും കൂടി വഴറ്റിയെടുക്കുക
3. തക്കാളിയും മാങ്ങയും വെന്തു വന്ന ശേഷം തീ ഓഫ് ചെയ്ത് ചൂടാറി വന്നതിനു ശേഷം തക്കാളിയുടെ തൊലി മാറ്റി മിക്സിയുടെ ജാറിലേക്ക് ഇടുക,മാങ്ങയുടെ തൊലിയും മാറ്റിയ ശേഷം ജാറിലേകിടുക ,കൂടെ വെളുത്തുള്ളിയും പച്ചമുളകും സവാളയും മല്ലിയിലയും ഉപ്പും പഞ്ചസാരയും മുളക് പൊടിയും ചേർത്തു ഒന്ന് അടിച്ചെടുക്കുക,കൂടുതൽ അരഞ്ഞു പോവരുത്. ടൊമാറ്റോ മംഗോ ചട്ട്നി റെഡി