ചേരുവകൾ :
നാരങ്ങ
പഞ്ചസാര ആവശ്യത്തിന്
ഇഞ്ചി ഒരു ചെറിയ കഷ്ണം
ബീറ്റ്റൂട്ട് ഒരു ചെറിയ കഷ്ണം
വെള്ളം
സബ്ജ സീഡ്
ഉണ്ടാക്കുന്ന വിധം
1. മിക്സിയുടെ ജാറിലേക്ക് നാരങ്ങാനീര് ,മധുരത്തിനാവശ്യമായ പഞ്ചസാര ,ഇഞ്ചി, കളറിനാവശ്യമായ ബീറ്റ്റൂട്ട് ,വെള്ളം എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക
2.അരിപ്പയിലേക്ക് ഒഴിച്ചു അരിച്ചെടുത്തതിന് ശേഷം തണുപ്പിനാവശ്യമായ ഐസ്ക്യൂബും സബ്ജ സീഡും ചേർത്തു മിക്സ് ചെയ്താൽ നാരങ്ങാവെള്ളം റെഡി.