ലോക തൊഴിലാളി ദിനത്തിലും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടർന്ന് ആശാവർക്കേഴ്സ്. ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ചതാണ് സമരം. എന്നാൽ തുടക്കത്തിൽ സർക്കാർ അത്രയേറെ ഗൗരവത്തിൽ സമരത്തെ കണ്ടില്ല. മാത്രമല്ല സമര രീതികളോട് ഉണ്ടായിരുന്നത് കടുത്ത അവഗണനയായിരുന്നു. മാസങ്ങൾ കടന്ന് 80 ആം ദിവസത്തിലും ആശാവർക്കേഴ്സ് സമരം ഇരിക്കുകയാണ്.
ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ നൽകുക,വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ പരിഗണിക്കണം എന്നതാണ് ആശ വർക്കർമാരുടെ ആവശ്യം. സർക്കാർ പലതവണ ചർച്ചക്ക് വിളിച്ചു, എന്നാൽ അതെല്ലാം പരാജയമായിരുന്നു. ഇനി അടുത്ത ഘട്ട സമരത്തിനുള്ള തയ്യാറെടുപ്പിലാണ് ആശാവർക്കേഴ്സ്.