ആശാമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരും.
രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്കപുരം രാപകല്‍ സമരയാത്ര നടത്തും.
ആശാവർക്കേഴ്സ് നടത്തിവരുന്ന സമരം 80-ാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ നൽകുക,വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ പരിഗണിക്കണം എന്നതാണ് ആശ വർക്കർമാരുടെ ആവശ്യം.