കൊല്ലത്ത് ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്എഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ് ശശി (27) ആണ് എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായത്. 89 മില്ലി ഗ്രാം എൽഎസ്ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ വീട്ടൽ നിന്ന് കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ മുമ്പും എംഡിഎംഎ കേസുണ്ടെന്നും എക്സൈസ് പറഞ്ഞു.
കണ്ടെത്തിയ കഞ്ചാവ് വളരെ വീര്യം കൂടിയതാണെന്നും എക്സൈസ് പറഞ്ഞു. വിദേശത്ത് ലഭിക്കുന്ന ഹൈബ്രിഡ് കഞ്ചാവുകളുടെ കളക്ഷനാണ് സ്റ്റാമ്പ് കളക്ഷൻ പോലെ യുവാവ് സൂക്ഷിച്ചിരുന്നതെന്നും ഇത് എവിടെ നിന്ന് കിട്ടിയെന്ന കാര്യം പരിശോധിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.