കൊച്ചി: മുംബൈയില്‍ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സമ്മിറ്റിന്റെ (വേവ്സ്) ഉദ്ഘാടനത്തിന് സാങ്കേതിക മേഖലയിലെ മികച്ച സര്‍ഗ്ഗാത്മക പ്രതിഭകള്‍ ഒത്തുചേര്‍ന്നു. ഇന്ററാക്ടീവ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇന്നൊവേഷന് കൗണ്‍സില്‍ (ഐഇഐസി)നൊപ്പം ഇന്ത്യയിലെ ഇന്ററാക്ടീവ് എന്റര്‍ടൈന്‍മെന്റ് പ്ലാറ്റ്ഫോമായ വിന്‍സോ ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിന്റെ (ബിടിടിപി) 20 വിജയികളെ പ്രഖ്യാപിച്ചു. വിജയികളായ 20 പേര് മെയ് ഒന്നിന് വേവ്സില്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ‘ക്രിയേറ്റ് ഇന്‍ ഇന്ത്യ’ സംരംഭത്തിന്റെ അടിത്തറയാണ് ഈ പ്രോഗ്രാം.
ലോകത്തിനായി ഉള്ളടക്കം നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനായി ‘ക്രിയേറ്റ് ഇന്‍ ഇന്ത്യ’ ഗെയിമിങിന്റെ കീഴില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നാല് ചലഞ്ചുകള്‍ക്ക് തുടക്കമിട്ടു. ഈ പ്രഖ്യാപനത്തിന്റെ ഭാഗമായി ഐഇഐസിയും ബിടിടിപിയും മൂന്നാം എഡിഷന് പുറത്തിറക്കി. 20 വിജയികള്‍ തങ്ങളുടെ സൃഷ്ടികള്‍ മെയ് 1 മുതല്‍ വേവ്സില്‍ പ്രദര്‍ശിപ്പിക്കും.
അത്യാധുനിക ഗെയിമിങ് സാങ്കേതികവിദ്യ, ഊര്‍ജ്ജസ്വലമായ സംസ്കാരം, ശക്തമായ ഐപി എന്നിവ ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യയുടെ അനന്ത സാധ്യതയെ ഈ വിജയികള്‍ കാണിച്ചുതരുന്നതെന്ന് വിന്‍സോ സഹസ്ഥാപകനായ പാവന് നന്ദ അഭിപ്രായപ്പെട്ടു.
ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിന്റെ 2,000-ത്തിലധികം എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത 20 പേര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം പ്രസിഡന്റ് ഡോ. മുകേഷ് അഗി, ആക്സല്‍ പാര്‍ട്ണര്‍മാരുടെ പങ്കാളി പ്രശാന്ത് പ്രകാശ്, രുകം ക്യാപിറ്റലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ അര്‍ച്ചന ജഹാഗിര്‍ദാര്‍, കലാരി ക്യാപിറ്റലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ രാജേഷ് രാജു തുടങ്ങിയ വ്യവസായ പ്രമുഖരാണ്.