കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാന്റില്‍ യുവാവിന് വെട്ടേറ്റു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി അന്‍ഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളി സംഘര്‍ഷത്തിലേക്ക് കലാശിക്കുകയും തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.