മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം മണിയന്‍പിള്ള രാജു വീണ്ടും ഒന്നിച്ച ‘തുടരും’ മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ നിറഞ്ഞസദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പല റൂമറുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുഖത്ത് ക്ഷീണത്തോടെ പല പരിപാടികളിലും പങ്കെടുത്ത മണിയന്‍പിള്ള രാജുവിനെക്കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് മണിയന്‍പിള്ള രാജു വെളിപ്പെടുത്തുകയാണ്.
കൊച്ചിയില്‍ ഒരു പൊതുപരിപാടിയിലായിരുന്നു താരം തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. കാന്‍സര്‍ രോഗബാധിതനായിരുന്നുവെന്നും 16 കിലോവരെ ഭാരം കുറഞ്ഞുവെന്നും നടന് വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറോടെ ചികിത്സയെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം എനിക്ക് കാന്‍സര്‍ ആയിരുന്നു. ‘തുടരും’ എന്ന കഴിഞ്ഞ് ‘ഭഭബ്ബ’ എന്ന സിനിമയ്ക്ക് പോയിട്ട് തിരിച്ചുപോയപ്പോള്‍ എനിക്ക് ചെവിവേദന വന്നു. എംആര്‍ഐ എടുത്തുനോക്കിയപ്പോള്‍ ഈ പറയുന്ന ചെറിയ അസുഖം, തൊണ്ടയ്ക്ക് അങ്ങേ അറ്റത്ത് നാവിന്റെ അടിയില്‍… 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു. സെപ്റ്റംബറോടുകൂടി ട്രീറ്റ്മെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല- മണിയന്‍പിള്ള രാജു പറയുന്നു.
മോഹൻലാൽ നായകനായ തുടരും എന്ന സിനിമയിൽ മണിയൻപിള്ള രാജുവും ഒരു പ്രധാന കഥാപാത്രത് അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ സുഹൃത്തായ കുട്ടിയച്ചൻ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ മണിയൻപിള്ള രാജുവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.