ഭുവനേശ്വർ: കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ വിദ്യാർത്ഥി ആത്മഹത്യ. നേപ്പാളിൽ നിന്നുള്ള വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. വിദ്യാർത്ഥിനിയെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റൽ മുറിയിൽ രാത്രി എട്ട് മണിയോടെ ഹോസ്റ്റൽ വാർഡനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നേപ്പാളിലെ ബിർഗുഞ്ച് സ്വദേശിയായ പെൺകുട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്. വൈകുന്നേരം ഏഴ് മണിക്ക് ഹാജർ എടുത്ത സമയത്ത് വിദ്യാർത്ഥിനിയുണ്ടായിരുന്നില്ല.