പത്തനംതിട്ടയിൽ 14കാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ് അറസ്റ്റിലായത്. പെരുമ്പെട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുന്നത്.
ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് പെൺകുട്ടി വീട്ടിൽ പിതാവിന്റെ ലൈംഗീക പീഡനത്തിനിരയാതെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.