മൈദ -2 കപ്പ്
മുട്ട -1
ഉപ്പ്
വെള്ളം
ഉണ്ടാക്കുന്ന വിധം :
1. ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുത്ത ശേഷം അതിലേക്ക് മുട്ടയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒട്ടും കട്ടയില്ലാതെ മിക്സ് ചെയ്തെടുക്കുക (ഓട്ടട മാവിന്റെ പരുവം )
2. ഓട്ടട ചുട്ടെടുക്കുന്ന കുഴിയുള്ള മൺചട്ടിയിൽ ആണ് ഇത് നമ്മൾ ചുട്ടെടുക്കാൻ പോകുന്നത്,ചെറിയ തീയിൽ വേണം ഇത് ചുട്ടെടുക്കാൻ വേണ്ടിയിട്ട് അല്ലെങ്കിലും പെട്ടെന്ന് കരിഞ്ഞുപോകും
3. മാവു കോരിയൊഴിച്ച ശേഷം തവി വെച്ചിട്ട് ഒന്ന് പരത്തി കൊടുക്കുക എന്നിട്ട് ബബിൾസ് എല്ലാം വന്നതിനു ശേഷം അടച്ചു വച്ചിട്ട് ചുട്ടെടുക്കാം
4. അതിന്റെ മുകളിലായി തേങ്ങാപ്പാലും കുറച്ച് പഞ്ചസാര കൂടെ വിതറിക്കൊടുത്ത് നമുക്ക് കഴിക്കാവുന്നതാണ് അടിപൊളി ടേസ്റ്റ് ആണ്