മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ സാധിച്ച നടനാണ് പ്രകാശ് വർമ്മ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ പ്രകാശ് ആരാധകരുടെ ഹൃദയത്തിൽ ചേക്കേറി കഴിഞ്ഞു എന്ന് പറയുന്നതാണ് സത്യം. തുടരും എന്ന ചിത്രത്തിലെ ജോർജ് സാർ എന്ന കഥാപാത്രത്തിന് അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല ഇപ്പോൾ നടൻ മോഹൻലാലുമായി ഉള്ള അനുഭവത്തെ കുറിച്ചാണ് പ്രകാശ് പങ്കുവയ്ക്കുന്നത്
ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കട്ട് പറഞ്ഞു കഴിഞ്ഞാൽ ഉടനെ ലാലേട്ടൻ തരുണിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറയും സാർ എന്നെ ഗുണ്ട എന്ന് വിളിച്ചു എന്ന് എന്നെ ഗുണ്ടാ എന്ന് വിളിക്കുന്നു എന്നും പറയും. അത്രയ്ക്ക് ലൈറ്റ് ആണ് അദ്ദേഹം അത്രയ്ക്ക് കംഫർട്ടബിൾ ആയതുകൊണ്ടാണ് അദ്ദേഹം അങ്ങനെയുള്ള കാര്യങ്ങളൊക്കെ പറയുന്നത് നമ്മുടെ അത്രയ്ക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് ആദ്യം ഞാൻ തരുണിനോട് പറഞ്ഞത് ലാലേട്ടനോടൊപ്പം ഉള്ള കോമ്പിനേഷൻ രംഗങ്ങൾ ഇല്ലെങ്കിൽ നന്നായിരുന്നു എന്നാണ് അദ്ദേഹത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് ഈ സിനിമയിലേക്ക് അഭിനയിക്കുവാനായി ഞാൻ വന്നത് എന്നാൽ ഒരു ആവേശത്തിന്റെ പുറത്ത് ഞാൻ എത്തിയെങ്കിലും മോഹൻലാലിനോടൊപ്പം അഭിനയിക്കുക എന്ന് പറയുമ്പോൾ അതൊരു പ്രത്യേകമായ ടെൻഷനാണ്
View this post on Instagram
വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ് തുടരും തുടരും പോലെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുള്ള ഒരു നടനാണ് പ്രകാശ് വർമ്മ പലരും അദ്ദേഹത്തെ ഉപമിക്കുന്നത് നടൻ എൻ എഫ് വർഗീസുമായി ആണ് . നരസിംഹത്തിന് ശേഷം ഇതുപോലൊരു വില്ലനെ മലയാള സിനിമ കണ്ടിട്ടില്ല എന്ന് ഒരേ സ്വരത്തിൽ പലരും പറയുന്നു.