ചേരുവകൾ :
യീസ്റ്റ് – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
ഇളം ചൂടുള്ള പാൽ – 1 കപ്പ്
ഉപ്പ്
ഒറിഗാനോ – 1/4 ടീസ്പൂൺ
മൈദ – 1 കപ്പ്
പിസ്സ സോസ്
വറുത്ത ചിക്കൻ
മൊസറില്ല ചീസ്
കാപ്സിക്കം
തക്കാളി
ഉള്ളി
ഒലിവ്
ഒറിഗാനോ
വറ്റൽ മുളക് പൊടിച്ചത്
ഉണ്ടാക്കുന്ന വിധം :
1. ഈസ്റ്റും പഞ്ചസാരയും ഇളം ചൂടുള്ള പാലിൽ നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവെക്കുക
2. 10 മിനിട്ടുകൾക്ക് ശേഷം ഫെർമെനന്റ് ആയതിനുശേഷം അതിലേക്ക് ഉപ്പും ഒറിഗാനയും മൈദയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക
3. പിസ്സ ചുട്ടെടുക്കാനുള്ള പാൻ ചൂടായ ശേഷം അതിലേക്ക് ഓയിൽ ബ്രഷ് ചെയ്ത് എടുക്കുക
4. ചെറിയ തീയിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് ബാറ്റർ ഒഴിച്ച് എല്ലാ ഭാഗത്തേക്കും ഒരേ രീതിയിൽ സ്പ്രെഡ് ചെയ്തെടുക്കുക
5. ഒരു അഞ്ചുമിനിറ്റ് അടച്ചുവെച്ച് വേവിക്കുക അതിനുശേഷം തുറന്നിട്ട് അതിന്റെ മുകളിൽ പിസാസോസ് സ്പ്രെഡ് ചെയ്യുക
6. പിന്നെ അതിൻറെ മുകളിൽ ആയിട്ട് ചീസ് ചിക്കൻ പച്ചക്കറികൾ മാറ്റിവെച്ചിട്ടുള്ളത് എല്ലാം അതേപോലെതന്നെ ഒറിഗാനോ ചില്ലി ഫ്ലേക്സും സ്പ്രെഡ് ചെയ്ത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക