ഗായകൻ സോനു നിഗമിന് കന്നഡ സിനിമകളിൽ നിന്ന് വിലക്ക്. ഗായകനെ സിനിമകളിൽ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്പർ വ്യക്തമക്കി. സംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് വിലക്ക്. ഏപ്രിൽ 25ന് വിർഗോനഗർ ഈസ്റ്റ് പോയിന്റ് കോളജിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു സോനു നിഗമിന്റെ വിവാദപരാമർശം. കന്നഡ ഗാനം പാടണം എന്ന് ഒരു വിഭാഗം വിദ്യാർഥികൾ തുടർച്ചയായി ആവശ്യപ്പെട്ടു.
എന്നാൽ ഇത് ഭീഷണയിയാണെന്നും ഇത്തരം ഭീഷണികൾ കൊണ്ടാണ് പഹൽഗാം പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്നും സോനു നിഗം വേദിയിൽ പറഞ്ഞു. സോനു നിഗമിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഫിലിം ചേമ്പറിന്റെ വിലക്ക്.കന്നഡ സംരക്ഷണ വേദിയുടെ പരാതിയിൽ ഗായകനെതിരെ ആവലഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. തനിക്ക് കന്നഡികരോട് ബഹുമാനമാണെന്നും വിദ്യാർഥികളുടെ പ്രവർത്തിയെ വിമർശിക്കുക മാത്രമാണുണ്ടായതെന്നും സോനു നിഗം പ്രതികരിച്ചു.
STORY HIGHLIGHTS : Singer Sonu Nigam banned from Kannada cinema