Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വളയിട്ട കൈകളിലൂടെ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കി ഇന്ത്യ: ആരാണ് കേണല്‍ സോഫിയ ഖുറേഷി ?; ആരാണ് വിംഗ് കമാന്‍ഡര്‍ വ്യോമികാ സിംഗ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 7, 2025, 12:15 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒന്നും ബാക്കി വെയ്ക്കില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യന്‍ സൈന്യത്തിന്റേത്. അതുകൊണ്ടു തന്നെ പഹല്‍ഗാം തീവ്രവാദ ആക്രമണത്തിുനു ശേഷം കാത്തിരുന്നത് 14 ദിവസങ്ങളാണ്. നയതന്ത്രബന്ധങ്ങള്‍ തൊട്ട്, കുടിവെള്ളവും, രാജ്യാന്തര അതിര്‍ത്തികളും അടച്ചു സുരക്ഷിതമാക്കയ ശേഷമായിരുന്നു തിരിച്ചടി. എല്ലാം കൃത്യതയോടെയും വ്ൃക്തതയോടെയുമായിരുന്നു. ഓര്‍ക്കുന്നില്ലേ, പഹല്‍ഗാമിലെ ടൂറിസ്റ്റ് സെന്ററില്‍ വെടിയേറ്റു മരിച്ച ഭര്‍ത്താവിനു അരികില്‍ തളര്‍ന്ന് കരയാന്‍പോലും കഴിയാതെ ഇരുന്ന ഒരു പെണ്‍കുട്ടിയെ. കല്യാണം കഴിഞ്ഞ് മധുവിധു ആഘോഷിക്കാന്‍ പോയ ആ കുട്ടിയെ അനാഥമാക്കിയ ഭീകരര്‍ക്ക് മറുപടി കൊടുക്കേണ്ടത് സ്ത്രീകള്‍ തന്നെയാണെന്ന് തീരുമാനിച്ച ഭരണകൂടത്തിന് ബിഗ് സല്യൂട്ട്. അങ്ങനെയാണ് ഇന്ത്യ സൈന്യത്തിലെ പെണ്‍പുലികള്‍ രംഗത്തു വരുന്നത്.

ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിര്‍ത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയ ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള വിശദീകരണത്തിനായി വിദേശകാര്യ മന്ത്രാലയവും സൈന്യവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത് രണ്ട് വനിതാ ഉദ്യോഗസ്ഥരാണ്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രിക്ക് ഒപ്പം വാര്‍ത്താസമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ എത്തിയത് വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും, കേണല്‍ സോഫിയ ഖുറേഷിയുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇരുവരും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നതിലുപരി ഇത്രയും നിര്‍ണായകമായ ഒരു ഓപ്പറേഷന്‍ കുറിച്ച് രാജ്യത്തിന് വിശദീകരിച്ചു കൊടുക്കുക എന്ന കടമയാണ് അവര്‍ക്ക് സൈന്യം നല്‍കിയത്. രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ സൈന്യത്തിന്റെ പ്രതിനിധികളായി പങ്കെടുത്തതോടെ ഇന്ത്യ പാകിസ്ഥാനും ലോകത്തിനും നല്‍കിയ സന്ദേശം വളരെ വലുതാണ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതും ഇതിനോട് ചേര്‍ത്തുവായിക്കാം. പഹല്‍ഗാമില്‍ പാക് ഭീകരരുടെ ആക്രമണത്തില്‍ സ്ത്രീകളെ ബാക്കി വച്ചപ്പോള്‍ അവരില്‍ പലരുടെയും നെറ്റിയിലെ സിന്ദൂരവും മായ്ച്ചിരുന്നു. ഭര്‍ത്താക്കന്‍മാരെ കണ്‍മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തുന്നത് നോക്കി നില്‍ക്കേണ്ടി വന്ന സ്ത്രീകളുടെ നിയസഹായതയ്ക്ക് സൈന്യം നല്‍കിയ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍.

  • കേണല്‍ സോഫിയ ഖുറേഷി

ആസിയാന്‍ പ്ലസ് മള്‍ട്ടിനാഷണല്‍ ഫീല്‍ഡ് പരിശീലന അഭ്യാസമായ ഫോഴ്സ് 18ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പരിശീലന സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസര്‍ എന്ന നേട്ടമുള്‍പ്പെടെ സ്വന്തമാക്കിയിട്ടുള്ള ഉദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി. ഗുജറാത്ത് സ്വദേശിയായ കേണല്‍ സോഫിയ ഖുറേഷി 1999ല്‍ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി വഴിയാണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ശക്തമായ സൈനിക പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് അവര്‍ വരുന്നത്.

അതില്‍ കലാപ മേഖലകള്‍ ഉള്‍പ്പെടെ, സിഗ്‌നല്‍ റെജിമെന്റുകളില്‍ അവര്‍ സേവനം അനുഷ്ഠിച്ചിരുന്നു. 2006ല്‍, കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവര്‍ത്തനത്തില്‍ സൈനിക നിരീക്ഷകയായി സോഫിയ ഖുറേഷി സേവനം അനുഷ്ഠിച്ചിരുന്നു. 2016-ല്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആതിഥേയത്വം വഹിച്ച വിദേശ സൈനികാഭ്യാസമായ ‘എക്സര്‍സൈസ് ഫോഴ്സ് 18’-ല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് സോഫിയയായിരുന്നു. അന്ന് പങ്കെടുത്ത 18 സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഓഫീസര്‍മാരില്‍ ഏക വനിതയായിരുന്നു അവര്‍.

കേണല്‍ സോഫിയ ഖുറേഷി ഗുജറാത്ത് സ്വദേശിനിയാണ്. ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സൈനിക കുടുംബത്തില്‍ നിന്നാണ് സോഫിയ വരുന്നത്. അവരുടെ മുത്തച്ഛന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മെക്കണൈസ്ഡ് ഇന്‍ഫന്‍ട്രിയിലെ ഉദ്യോഗസ്ഥനെയാണ് സോഫിയ വിവാഹം കഴിച്ചിരിക്കുന്നത്. കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യം (2006) ഉള്‍പ്പെ ശ്രദ്ധേയമായ സേവനം സോഫിയ കാഴ്ചവെച്ചിട്ടുണ്ട്. ആറ് വര്‍ഷം അവര്‍ യുഎന്‍ സമാധാന പരിപാലന ഓപ്പറേഷനുകളില്‍ (പികെഒ) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംഘര്‍ഷ മേഖലകളിലെ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതും മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതും ഉള്‍പ്പെടുന്നതാണ് തന്റെ സമാധാന പരിപാലന കടമകളെന്ന് അവര്‍ ഒരിക്കല്‍ വിശേഷിപ്പിച്ചു. അത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. സായുധ സേനയിലെ മറ്റ് സ്ത്രീകളെ ”രാജ്യത്തിനായി കഠിനാധ്വാനം ചെയ്യാനും എല്ലാവര്‍ക്കും അഭിമാനകരമായി മാറാനും” പ്രോത്സാഹിപ്പിക്കുന്നതില്‍ സോഫിയ ഖുറേഷി മുന്‍പന്തിയിലാണ്. സ്ത്രീയാണെന്നത് അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ കഴിവുകളും നേതൃത്വഗുണങ്ങളും അടിസ്ഥാനമാക്കിയാണ് സോഫിയ ഖുറേഷിയെ ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിയമിച്ചതെന്നും മുമ്പ് സതേണ്‍ കമാന്‍ഡിന്റെ ആര്‍മി കമാന്‍ഡറായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിട്ടുണ്ട്.

ReadAlso:

ആദ്യമായല്ല ഇന്ത്യ ലോകത്തെ ഞെട്ടിക്കുന്നത് ?: സര്‍ജിക്കല്‍ സ്‌ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും സൈന്യത്തിന്റെ ആവനാഴിയിലെ വിജയാസ്ത്രങ്ങള്‍ ?; കണ്ണടച്ച് തുറക്കും മുമ്പ് ശത്രുവിനെ അടിച്ച് തകര്‍ക്കുന്ന സൈനിക ഓപ്പറേഷനുകള്‍ കണ്ടു പഠിക്കണം

അത്ര നിസ്സാരമല്ല ‘ബ്ലാക്ക്ഔട്ട്’: വൈദ്യുതി വിച്ഛേദിച്ചുള്ള യുദ്ധകാല നടപടി; വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്; സിവില്‍ ഡിഫന്‍സ് ടീമുകള്‍, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവയുടെ ഏകോപനം കൂടിയാണിത്

പാക്കിസ്ഥാന്റെ ആ ഒമ്പത് സ്ഥലങ്ങള്‍ തകര്‍ത്തത് എന്തിന് ?: തീവ്രവാദികള്‍ക്ക് ഈ സ്ഥലവുമായുള്ള ബന്ധമെന്ത് ?; പള്ളികളും മദ്രസകളും നിറഞ്ഞതോ ഈ പ്രദേശങ്ങള്‍ ?; അറിയണം തീവ്രവാദത്തിന്റെ മടകളില്‍ നടക്കുന്നതെന്ത് എന്ന് ?

റഫാലിന്റെ മിന്നലാക്രമണം തടുക്കാന്‍ കഴിയുമോ ?: സബ്‌സോണിക് സ്‌കാല്‍പ്, ഹാമ്മര്‍ മിസൈലുകളുമാണ് താരങ്ങള്‍ ?; ഇതു വെറും സാമ്പിള്‍ മാത്രമെന്ന് ഇന്ത്യന്‍ സേന; ആവനാഴിയില്‍ ഇനിയുമുണ്ട് വെടിക്കെട്ടുകള്‍

ആ പിങ്ക് നിറത്തിലുള്ള ഷര്‍ട്ടാണോ പ്രശ്‌നം ?: ഷാജന്‍ സ്‌ക്കറിയയെ ഷര്‍ട്ടിടാന്‍ അനുവദിക്കാത്തതെന്ത് ?: വഴിയില്‍ വെച്ച് പോലീസ് അടിപൊളി ഷര്‍ട്ട് വാങ്ങിത്തന്നു; നിങ്ങള്‍ തരുന്ന ഷര്‍ട്ട് ഞാനിടില്ലെന്ന് ഷാജന്‍സ്‌ക്കറിയ ?

  • സോഫിയ ഖുറേഷിയെ ഖുരിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

1. ഈ സംഘത്തെ നയിക്കാന്‍ സമാധാനപാലന പരിശീലകരുടെ ഒരു കൂട്ടത്തില്‍ നിന്ന് 35 വയസ്സുള്ള സോഫിയ ഖുറേഷി തിരഞ്ഞെടുക്കപ്പെട്ടു.
2. നിലവില്‍, അവര്‍ ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ഒരു ഓഫീസറാണ്.
3. 2006ല്‍, അവര്‍ കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവര്‍ത്തനത്തില്‍ സേവനമനുഷ്ഠിച്ചു, കഴിഞ്ഞ ആറ് വര്‍ഷമായി പികെഒകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
4. ഗുജറാത്ത് സ്വദേശിനിയായ അവര്‍ ബയോ-കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
5. അവളുടെ മുത്തച്ഛന്‍ ആര്‍മിയിലായിരുന്നു. അവള്‍ മെക്കണൈസ്ഡ് ഇന്‍ഫന്‍ട്രിയിലെ ഒരു ആര്‍മി ഓഫീസറെ വിവാഹം കഴിച്ചു.

  • വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്

കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നത്തില്‍ നിന്നാണ് വ്യോമസേനയിലേക്കുള്ള വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗിന്റെ യാത്ര ആരംഭിച്ചത്. സ്‌കൂള്‍ കാലം മുതല്‍ തന്നെ അവര്‍ക്ക് പറക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ആകാശവുമായി ബന്ധിപ്പിക്കുന്ന വ്യോമിക എന്ന തന്റെ പേരിന്റെ അര്‍ത്ഥം അവരെ ഈ ആഗ്രഹവുമായി കൂടുതല്‍ ബന്ധിപ്പിക്കാന്‍ കാരണമായി. നാഷണല്‍ കേഡറ്റ് കോര്‍പ്സില്‍ (എന്‍സിസി) ചേര്‍ന്നാണ് അവര്‍ തന്റെ ലക്ഷ്യം പിന്തുടര്‍ന്നത്. പിന്നീട് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. ശേഷം കുടുംബത്തില്‍ സായുധ സേനയില്‍ ചേരുന്ന ആദ്യ വ്യക്തിയായി അവര്‍ മാറി. ഇന്ത്യന്‍ വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി അവര്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു,

2019 ഡിസംബര്‍ 18ന് ഫ്‌ളൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷനും ലഭിച്ചു. ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പഹല്‍ഗാമില്‍ പൊലിഞ്ഞുവീണ 26 ജീവനുകള്‍ക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സൈന്യം പതിനഞ്ചാം നാള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തിയത്. പാകിസ്ഥാനിലും, പാക് അധീന കശ്മീരിലുമായി ഒമ്പതോളം ഭീകരവാദികളുടെ സങ്കേതങ്ങള്‍ക്ക് നേരെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് എഴുപതോളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

CONTENT HIGH LIGHTS; India implemented Operation Sindoor with bound hands: Who is Colonel Sophia Qureshi?; Who is Wing Commander Vyomika Singh?

Tags: ആരാണ് വിംഗ് കമാന്‍ഡര്‍ വ്യോമികാ സിംഗ് ?indian armyANWESHANAM NEWSWHO IS SOPHIYA KHURESHIOPARATION SINDHOORWING COMMANDOR VYOMIKA SINGHവളയിട്ട കൈകളിലൂടെ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കി ഇന്ത്യആരാണ് കേണല്‍ സോഫിയ ഖുറേഷി ?

Latest News

സ്വരാജുകളല്ലാത്ത കള്ള നാണയങ്ങൾ ഉറക്കം കിട്ടാതെ…; യുദ്ധത്തിന്റെ തീവ്രതയെ കുറിച്ച് എഴുതിയ എം. സ്വരാജിനെതിരെ ഹരീഷ് പേരടി | Hareesh Peradi facebook post

വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

പൂഞ്ചിലെ പാകിസ്താന്‍ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

‘ഇന്ത്യ-പാക് സംഘർഷം; സംയമനം പാലിക്കണം, പരിഹരിക്കാൻ തനിക്ക് കഴിയുമെങ്കിൽ അതിന് തയ്യാർ’; ഡോണൾഡ് ട്രംപ്

നന്തന്‍കോട് കൂട്ടക്കൊലപാതക കേസ്: വിധി ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.