കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23ന് തീയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഹണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്ത്രതില്‍ ഭാവന ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിസുളള ഒരു ഹെറര്‍ ത്രില്ലര്‍ സിനിമയാണിത്. മനോരമ മാക്സിലൂടെ ചിത്രം എത്തുമെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചരിക്കുകയാണ്. ഈ മാസം 23 നാണ് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കുന്നത്. തീയറ്റര്‍ റിലീസിങ് കഴിഞ്ഞ് 9 മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിലെത്തുന്നത്.
മലയാളത്തിലെ ന്യൂ ജനറേഷന് താരങ്ങളെ വെച്ച് ചെയ്തിട്ടുളള ചിത്രത്തില്‍ രാഹുല്‍ മാധവ്, ഡെയ്ന്‍ ഡെവിഡ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തുനാഥ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെല്ലാം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രതിനിധാനം ചെയ്യുന്നു. ഡോ. കീര്‍ത്തി എന്നാണ് ഭാവന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു കൊലപാതക കേസിനെ ചുറ്റിപ്പറ്റിയുളള സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
ഹൊറര്‍, ആക്ഷന്‍, ക്രൈം എല്ലാം കൂട്ടിചേര്‍ത്ത ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. അതിഥി രവി, രഞ്ജി പണിക്കര്‍ എന്നിവര്‍ ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാര്‍, ബിജു പപ്പന്, കോട്ടയം നസീര്‍, ജി സുരേഷ് കുമാര്‍, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായര്‍, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ നിഖില്‍ ആനന്ദ്, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരിനരായണന്‍, സംഗീതം കൈലാസ് മേനോന്, ഛായാഗ്രഹണം ജാക്സണ് ജോണ്സണ്, എഡിറ്റിംഗ് എ ആര് അഖില്‍, കലാസംവിധാനം ബോബന്, കോസ്റ്റ്യൂം ഡിസൈന്‍ ലിജി പ്രേമന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകര്‍. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന് ആണ് ചിത്രത്തിന്റെ നിര്‍മാണം.