പാകിസ്ഥാൻ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഇന്ത്യ കടുത്ത ജാഗ്രതയില്‍. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി.
അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വ്യോമസേനാ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാൻ പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കണമെന്നുള്ള നിർദേശമാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്നത്.
രാജസ്ഥാനിലും അതീവ ജാഗ്രതയാണ്. കിഷൻഗഡ്, ജോധ്പൂർ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ ഈ മാസം 10 വരെ നിർത്തിവെച്ചു. ബിക്കാനീർ, ജയ്സാൽമീർ, കിഷൻഗഡ്, ജോധ്പൂർ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചു.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമൃത്സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പൊലീസ് അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കില്ല.