ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. 2003 ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന മുത്തങ്ങ സമരത്തിന്റെയും അതെതുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചുമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് ഡിസ്ട്രിബ്യൂഷന്‍ എ ജി എസ് എന്റര്‍ടൈന്‍മെന്റ് ഏറ്റെടുത്തിരിക്കുകയാണ്.
നൂറു കോടി ക്ലബില്‍ ഇടം നേടിയ അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന് നായകനായ ‘ഡ്രാഗണ്‍’ സിനിമ നിര്‍മ്മിച്ചതും എ ജി എസ് എന്റര്ടെയ്ന്മെന്റ് തന്നെയാണ്. മെയ് 16 ന് ചിത്രം ആഗോള റിലീസിങ്ങിന് ഒരുങ്ങുകയാണ്. ടൊവിനോ തോമസ്, വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍, സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന് ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്,യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്സപോര്‍ട്ട് ബിസിനസ് സംരംഭകന് ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അബിന്‍ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ.