വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക. വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് മാർപ്പാപ്പയുടെ മരണത്തോടെ ഒഴിവ് വന്ന പദവിയിലേക്ക് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തെന്ന് അറിയിച്ച് കൊണ്ട് സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെള്ളപ്പുകയുയര്‍ന്നു. സിസ്റ്റൈൻ ചാപ്പലിൽ തുടർച്ചയായി കഴിയുന്ന കർദ്ദിനാൾമാർ ആദ്യ ദിനം നടത്തിയ തെരഞ്ഞെടുപ്പില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രണ്ടാം ദിനം ആദ്യം തന്നെ വെള്ളപ്പുക ഉയര്‍ന്നു. ഇതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി.
കർദ്ദിനാൾമാരായ പിയട്രോ പരോളിൻ (സ്റ്റേറ്റ് സെക്രട്ടറി) , പീറ്റർ എർഡോവ് (ഹംഗറി), ജീൻ-മാർക്ക് അവെലിൻ (ഫ്രാൻസ്),
പിയർബാറ്റിസ്റ്റ പിസബല്ല (ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്) എന്നിവരാണ് പോപ്പ് സ്ഥാനത്തേക്ക് മുൻനിരയിലുണ്ടായിരുന്നത്. ഇവരിലാരെങ്കിലുമാകുമോ അല്ല പോപ്പ് ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടത് പോലെ അപ്രതീക്ഷിതമായി മറ്റൊരു കർദിനാൾ തിരഞ്ഞെടുക്കപ്പെടുമോയെന്നതാണ് പ്രധാന ചോദ്യം.